President's Police Medal | എഡിജിപി മനോജ് എബ്രഹാമടക്കം കേരളത്തിലെ 12 ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍
Aug 14, 2022, 13:03 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. എഡിജിപി മനോജ് എബ്രഹാമടക്കം കേരളത്തിലെ 12 ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ മെഡലുകള്‍ ലഭിച്ചു.
വിശിഷ്ട സേവനത്തിന് രണ്ടുപേര്‍ക്കാണ് മെഡല്‍ ലഭിച്ചത്. എ ഡി ജി ബി മനോജ് എബ്രഹാമിനും, എസിപി ബിജി ജോര്‍ജ് താന്നികോട്ടിനുമാണ് വിശിഷ്ട സേവാ മെഡല്‍.
സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ 10 പേര്‍ക്കാണ്. ഡി സി പി കുര്യാക്കോസ് വി യു, എസ് പി മുഹമ്മദ് ആരിഫ് എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു.
സുബ്രമണ്യന്‍ ടി കെ, സജീവന്‍ പി സി, സജീവ് കെ കെ, അജയകുമാര്‍ വി നായര്‍, പ്രേംരാജന്‍ ടി പി, അബ്ദുള്‍ റഹീം അലികുഞ്ഞ്, രാജു കെ വി, ഹരിപ്രസാദ് എംകെ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

