ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ 6 സ്ത്രീകളും

 


ADVERTISEMENT

ബിജാപൂര്‍: (www.kvartha.com 03.03.2018) ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ സ്ത്രീകളാണ്. തെലങ്കാന സംസ്ഥാന മാവോയിസ്റ്റ് സെക്രട്ടറി ഹരിബാബു (ജഗന്‍)വും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഛത്തീസ്ഗഡ്, തെലങ്കാന പോലീസുകള്‍ സംയുക്തമായി നടത്തിയ നീക്കത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ ഉള്‍ക്കാട്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. തെലങ്കാന ഭദദ്രി കോതഗുഡെം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്.

ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ 6 സ്ത്രീകളും

ബിജാപൂര്‍ എസ് പി ഏറ്റുമുട്ടല്‍ സ്ഥീരികരിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു ജവാന്  പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ വനത്തിലേയ്ക്ക് കടന്ന പോലീസുകാരെ സുരക്ഷിതമായി തിരിച്ച് കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Speaking to India Today, Bijapur SP confirmed the encounter and said one jawan, who was part of the police party, was also injured and an evacuation process is on.

Keywords: National, Chhattisgarh, Maoists
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk KAPPA
Desk KAPPA

154168 Articles

Tags

Share this story

wellfitindia