കശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ അപകടം; തിക്കിലും തിരക്കിലും 12 മരണം, 14 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT


ശ്രീനഗര്‍: (www.kvartha.com 01.01.2022) ജമ്മു കശ്മീരിലെ കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ അപകടം. തിക്കിലും തിരക്കിലുംപെട്ട് 12 പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പുതുവര്‍ഷ പുലരിയിലാണ് സംഭവം. പരിക്കേറ്റവരെ നരെയ്ന ആശുപത്രിയിലേക്ക് മാറ്റി. 
Aster_MIMS

പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് പ്രാര്‍ഥനയ്ക്ക് എത്തിയവരാണ്
അപകടത്തില്‍ പെട്ടത്. അനുമതി കൂടാതെ ആളുകള്‍ തള്ളിക്കയറിയതാണ് ദുരന്തത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ അപകടം; തിക്കിലും തിരക്കിലും 12 മരണം, 14 പേര്‍ക്ക് പരിക്ക്


ഇതിനെത്തുടര്‍ന്ന് ഇവിടേക്കുള്ള തീര്‍ഥാടനം നിര്‍ത്തി വച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര ജെയ്ന്‍ ട്വിറ്റെറില്‍ കുറിച്ചു.

Keywords:  News, National, India, Kashmir, Jammu, Srinagar, Prime Minister, Narendra Modi, Accident, Death, Injured, Police, 12 Dead, 14 Injured In Stampede At Mata Vaishno Devi Shrine In J&K: Cops
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia