SWISS-TOWER 24/07/2023

മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസ്: 12 പ്രതികള്‍ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു; ശിക്ഷ തിങ്കളാഴ്ച വിധിക്കും

 


ADVERTISEMENT

മുംബൈ: (www.kvartha.com 11.09.2015) രാജ്യത്തെ നടുക്കിയ 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക മക്കോക്ക കോടതി. ഒരാളെ വെറുതെ വിട്ടു. പ്രതികളുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2006 ജൂലായ് 11 ന് മുംബൈ വെസ്‌റ്റേണ്‍ ലൈനിലെ ട്രെയിനുകളില്‍ നടന്ന ഏഴ് സ്‌ഫോടനങ്ങളില്‍ 188 പേര്‍ കൊല്ലപ്പെടുകയും 829 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ശക്തിയേറിയ സ്‌ഫോടക വസ്തുവായ ആര്‍.ഡി.എക്‌സ് ആയിരുന്നു സ്‌ഫോടനത്തിന് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു.  കൊല്ലപ്പെട്ടവരില്‍ ആറു മലയാളികളും ഉള്‍പ്പെട്ടിരുന്നു.

സ്‌ഫോടനങ്ങളില്‍ ഭീകര വിരുദ്ധ സംഘം (എടിഎസ്) 28 പ്രതികള്‍ക്കെതിരെ 10,667 പേജുകളുള്ള കുറ്റപത്രം തയാറാക്കിയിരുന്നു. ഇവരില്‍ 13 പേരാണ് അറസ്റ്റിലായത്. 'മകോക', ഇന്ത്യന്‍ ശിക്ഷാനിയമം, ഇന്ത്യന്‍ സ്‌ഫോടന നിയമം തുടങ്ങിയവയുടെ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.  കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 19 ന് വിചാരണ പൂര്‍ത്തിയായ കേസിലാണ് ഇപ്പോള്‍ പ്രത്യേക മക്കോക്ക കോടതി വിധി പറഞ്ഞത്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം 2008ല്‍ നിര്‍ത്തിവച്ച വിചാരണ 2010ല്‍ പുനരാരംഭിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 192 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു.

മുഹമ്മദ് മാജിദ് മുഹമ്മദ് ഷക്കീല്‍, മുഹമ്മദ് അലി ആലം ഷെയ്ഖ്, മുഹമ്മദ് സാജിദ് അന്‍സാരി, അബ്ദുല്‍ വാജുദ്ദീന്‍, നാവേദ് ഹുസൈന്‍ ഖാന്‍, ആസിഫ് ഖാന്‍ ബഷീര്‍ ഖാന്‍, ഡോ. തന്‍വീര്‍ അന്‍സാരി, മുസമ്മില്‍ ഷെയ്ഖ്, ഫൈസല്‍ ഷെയ്ഖ്, കമാല്‍ അന്‍സാരി, സാമിര്‍ ഷെയ്ഖ്, ഇഹ്തഷാന്‍ സിദ്ദിഖി, സൊഹൈല്‍ ഷെയ്ഖ് എന്നിവരാണ് എടിഎസ് പിടിയിലായ പ്രതികള്‍.

ലഷ്‌കറെ തയിബയുടെ ഇന്ത്യയിലെ തലവന്‍ അസം ചീമ, അസ്‌ലം, ഹാഫിസുല്ല, സാബിര്‍, അബു ബക്കര്‍, കസം അലി, അമ്മു ജാന്‍, ഇഹ്‌സാനുല്ല, അബു ഹസന്‍ എന്നീ പാകിസ്ഥാന്‍ പൗരന്‍മാരും ഇന്ത്യക്കാരായ റിസ്വാന്‍ ദാവ്രെ, റാഹില്‍ ഷെയ്ഖ്, അബ്ദുല്‍ റസാഖ്, സൊഹെയ്ല്‍ ഷെയ്ഖ്, ഹഫീസ് സുബെര്‍, അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവരെയാണു പിടികിട്ടാനുള്ളത്. അറസ്റ്റിലായവരില്‍ പത്തുപേര്‍ക്കു നിരോധിച്ച സംഘടനയായ സിമിയുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസ്: 12 പ്രതികള്‍ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു;  ശിക്ഷ തിങ്കളാഴ്ച വിധിക്കും


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: ബോഡി ബില്‍ഡറുമായി സംസാരിച്ച സ്ത്രീയെ കുറിച്ചും അന്വേഷണം, കാര്‍ കസ്റ്റഡിയില്‍

Keywords:  12 convicted,1 acquitted in 2006 Mumbai train blasts case, quantum of punishment likely on Monday, Police, Supreme Court of India, Injured, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia