രാജ്യത്ത് കോവിഡ് ശക്തമാകുന്നു; വീണ്ടും രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു
Jan 7, 2022, 11:15 IST
ന്യൂഡെല്‍ഹി: (www.kvartha.com 07.01.2022) രാജ്യത്ത് വീണ്ടും കോവിഡ് ശക്തമാകുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ നല്‍കുന്നത്. ഒരിടവേളയ്ക്കുശേഷം വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.
24 മണിക്കൂറില്‍ 1,17,100 പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തത്. ബുധനാഴ്ചത്തേതിലും 28 ശതമാനം കൂടുതല്‍ കേസുകളാണ് വ്യാഴാഴ്ച റിപോര്‍ട് ചെയ്തത്. 302 മരണം കൂടി കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചതോടെ ആകെ മരണം 4,83,178. ഒറ്റ ദിവസം 30,836 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 3,43,71,845 ആയി. നിലവില്‍ 3,71,363 പേര്‍ ചികിത്സയിലുണ്ട്.
അതേസമയം, മുംബൈയില്‍ വ്യാഴാഴ്ച മാത്രം പ്രതിദിന കേസുകള്‍ 20,000 കടന്നിരുന്നു. ഒറ്റ ദിവസം 377 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 3,007 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ (876) റിപോര്‍ട് ചെയ്തത്.
അതിനിടെ കേസുകള്‍ കുത്തനെ കൂടിയാല്‍ ആദ്യ തരംഗങ്ങളിലേത് പോലെ പ്രാഥമിക, രണ്ടാംനിര ചികിത്സാകേന്ദ്രങ്ങള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. രോഗികള്‍ക്ക് വീട്ടില്‍ത്തന്നെ ചികിത്സ നല്‍കുന്നതിനായി മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പ് ഹോം കെയര്‍ പരിശീലനം നല്‍കാന്‍ തുടങ്ങി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.