Booked | 'ഒഡീഷയില്‍ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആറാം ക്ലാസുകാരിയെ അധ്യാപകര്‍ ബലാത്സംഗം ചെയ്തു'; പ്രധാന അധ്യാപകന്‍ ഉള്‍പെടെ 3 പേര്‍ക്കെതിരെ കേസ്

 


ADVERTISEMENT

ഭുവനേശ്വര്‍: (KVARTHA) സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആറാം ക്ലാസുകാരിയെ അധ്യാപകര്‍ ബലാത്സംഗം ചെയ്തതായി പരാതി. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലെ സര്‍കാര്‍ സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ പ്രധാന അധ്യാപകന്‍ ഉള്‍പെടെ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രധാന അധ്യാപകനും മറ്റൊരു അധ്യാപികയും ചേര്‍ന്ന് കുട്ടിയെ ബലമായി ശുചിമുറിയിലേക്ക് കയറ്റിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. നവംബര്‍ ഒമ്പതിന് വയറിന് താഴെ വേദന അനുഭവപ്പെട്ടതോടെയാണ് പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ കുണ്ടേയ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

Booked | 'ഒഡീഷയില്‍ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആറാം ക്ലാസുകാരിയെ അധ്യാപകര്‍ ബലാത്സംഗം ചെയ്തു'; പ്രധാന അധ്യാപകന്‍ ഉള്‍പെടെ 3 പേര്‍ക്കെതിരെ കേസ്

അന്വേഷണത്തില്‍ പ്രധാന അധ്യാപകനേയും മറ്റൊരു അധ്യാപികയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും, പോക്‌സോ നിയമവും പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണ്.

Keywords:  11-Year-Old Student Molested By 2 Teachers In School Toilet In Odisha, Odisha, News, Crime, Criminal Case, Student, Molested, Minor Girl, Police, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia