SWISS-TOWER 24/07/2023

Obituary | 'യൂട്യൂബിൽ വീഡിയോ കാണുന്നതിന് അടിമ; ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി 11 കാരൻ മരിച്ചു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയിൽ യൂട്യൂബ് വീഡിയോ അനുകരിക്കുന്നതിനിടെ 11 വയസുകാരൻ കഴുത്തിൽ കയർ കുരുങ്ങി മരിച്ചതായി റിപ്പോർട്ട്. രാജന്ന സിർസില്ല ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. തെലങ്കാനയിലെ സിറിസിലയിൽ ആറാം ക്ലാസ് വിദ്യാർഥിയായ ഉദയ് ആണ് മരിച്ചത്.

Obituary | 'യൂട്യൂബിൽ വീഡിയോ കാണുന്നതിന് അടിമ; ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി 11 കാരൻ മരിച്ചു'

'കുട്ടി യൂട്യൂബിൽ വീഡിയോ കാണുന്നതിന് അടിമയായിരുന്നു. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മൊബൈൽ ഫോണിൽ വീഡിയോകൾ കാണുന്നതിനിടയിൽ പെട്ടെന്ന് ഉദയ് മുറിയിൽ കയറി അകത്ത് നിന്ന് പൂട്ടി. കുറച്ച് സമയം കഴിഞ്ഞ് മാതാപിതാക്കൾ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ പരിഭ്രാന്തരായ ഇവർ വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ ഉദയിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു', ബന്ധുക്കൾ പറഞ്ഞു.

യൂട്യൂബിലെ വീഡിയോ അനുകരിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ കുരുക്ക് മുറുകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കായി പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ്.

Keywords: News, National, Hyderabad, Obituary, Telangana, YouTube Videos, Hospital, Doctor, Police, Case, Investigation, Postmortem Report,   11-year-old in Telangana died while imitating YouTube videos.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia