തട്ടിക്കൊണ്ടുപോയ 11 വയസുകാരിയെ 2 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തി പൊലീസ്; പ്രതി പിടിയില്‍
Mar 20, 2022, 12:08 IST
ന്യൂഡെല്‍ഹി: (www.kvartha.com 20.03.2022) തട്ടിക്കൊണ്ടുപോയ 11 വയസുകാരിയെ രണ്ടു മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തി ഡെല്‍ഹി പൊലീസ്. സംഭവത്തില്‍ 72 വയസുകാരനായ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.
പെണ്‍കുട്ടിയേയും കൊണ്ട് ഡെല്‍ഹിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് സുരക്ഷിതമായി തിരികെ എത്തിക്കാന്‍ കഴിഞ്ഞത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മാര്‍ച് 17 ന് ബന്‍ഗാളി മാര്‍കറ്റില്‍ നിന്ന് 11 വയസ്സുള്ള മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസിന്റെ സൂക്ഷ്മത കണക്കിലെടുത്ത് ജില്ലാ പൊലീസ് ഉടന്‍ തന്നെ നടപടിയെടുത്തു. ബരാഖംബ റോഡ് പൊലീസ് സ്റ്റേഷനില്‍ സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കേസ് കൈകാര്യം ചെയ്യാന്‍ ഡിസിപി ന്യൂഡെല്‍ഹി കേന്ദ്രീകരിച്ച് നിരവധി ട്രാകിംഗ് ടീമുകള്‍ രൂപീകരിച്ചു.
ബന്ധപ്പെട്ട സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ഓടോറിക്ഷയില്‍ കയറിയതായി കണ്ടെത്തി. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ മൗസം ഗനി, എസ്ഐ ഉമേഷ് യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കിഴക്കന്‍ ഡെല്‍ഹിയിലെ പസഫിക് മാളിന് സമീപം പ്രതിയെ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പെണ്‍കുട്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍.
ഗീത കോളനിയില്‍ താമസിക്കുന്ന രഘു നാഥ് ആണ് പ്രതി. പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും കാണാനും വേണ്ടിയാണ് പെണ്‍കുട്ടി തന്റെ ഓടോറിക്ഷയില്‍ കയറിയതെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയത്. കുട്ടിയുടെ നിരപരാധിത്വം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ദുരുദ്ദേശ്യത്തോടെ ഹരിദ്വാറിലേക്ക് കൊണ്ടുപോകാന്‍ പദ്ധതിയിട്ടുവെന്നും പൊലീസ് പറയുന്നു.

Keywords: 11-year-old girl rescued by Delhi Police within 2 hours of getting kidnapped, Kidnap, News, Police, Girl, CCTV, Arrested, Auto & Vehicles, National, Molestation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.