രാജസ്ഥാനിൽ വാനും ട്രക്കും കൂട്ടിയിച്ച് 11 മരണം; 7 പേർക്ക് പരിക്ക്; അപകടത്തിൽ പെട്ടവർ തീർഥാടകർ
Aug 31, 2021, 17:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജയ്പൂർ: (www.kvartha.com 31.08.2021) വാൻ ട്രക്കുമായി കൂട്ടിയിടിച്ച് പതിനൊന്ന് മരണം. ഏഴ് പേർക്ക് പരിക്കേറ്റു. മദ്ധ്യപ്രദേശിൽ നിന്നുമുള്ള തീർഥാടക സംഘം സഞ്ചരിച്ച വാനാണ് അപകടത്തില്പെട്ടത്. രാജസ്ഥാനിലെ നഗൗർ ജില്ലയിലാണ് സംഭവം നടന്നത്.
ബികാനെർ ജോധ്പൂർ ഹൈവേയിൽ ശ്രീ ബാലാജി ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരിൽ എട്ട് പേർ സ്ത്രീകളാണ്. മദ്ധ്യപ്രദേശിലെ ഉജ്ജെയിൻ സ്വദേശികളാണ് അപകടത്തിൽ അകപ്പെട്ടവർ. രാംദേവ് ര, കർണി മാതാ ക്ഷേത്രങ്ങളിൽ പ്രാർഥിച്ച് മടങ്ങുകയായിരുന്നു സംഘം.
അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലൊട് ട്വിറ്ററിലൂടെ ആശംസിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ദുഖം താങ്ങാനുള്ള ശക്തി ദൈവം നൽകുമെന്നും മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
SUMMARY: Eleven pilgrims were deadand seven others injured in a collision between a van and a truck in Rajasthan's Nagaur district on Tuesday, police said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

