SWISS-TOWER 24/07/2023

Dead | ബിഹാറില്‍ മിന്നലേറ്റ് 11 മരണം; ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

 


ADVERTISEMENT

പട്‌ന: (www.kvartha.com) ബിഹാറില്‍ മിന്നലേറ്റ് 11 പേര്‍ മരിച്ചു. പുര്‍ണിയ, അരാരിയ, സുപുള്‍ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. പുര്‍ണിയയിലും അരാരിയിലും നാലുപേര്‍ വീതം മരിച്ചപ്പോള്‍ സോപൂളില്‍ മൂന്ന് പേരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ബിഹാര്‍ സര്‍കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
Aster mims 04/11/2022

Dead | ബിഹാറില്‍ മിന്നലേറ്റ് 11 മരണം; ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

'മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ ഉടന്‍ നഷ്ടപരിഹാരം നല്‍കും' എന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്ത നിവാരണ സേനയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അഭ്യര്‍ഥിച്ചു.

അതേസമയം, ചത്തീസ്ഗണ്ഡിലും ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചതായുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. സുജാപൂര്‍ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയോടെയാണ് ദുരന്തം സംഭവിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: 11 Dead Due To Lightning In Bihar, ₹ 4 Lakh Aid Announced, Patna, Bihar, News, Dead, Compensation, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia