104ാം വയസ്സിലും കോവിഡിനെ അതിജീവിച്ചു; മഹാരാഷ്ട്രയിലെ പ്രായം കൂടിയ കോവിഡ് ബാധിതന് ആശുപത്രി വിട്ടു
Jul 5, 2020, 17:36 IST
ADVERTISEMENT
മുംബൈ: (www.kvartha.com 05.07.2020) മഹാരാഷ്ട്രയിലെ പ്രായം കൂടിയ കോവിഡ് ബാധിതന് ആശുപത്രി വിട്ടു. കല്യാണ്‍ സ്വദേശിയായ ആനന്ദി ഝായാണ് 104ാം വയസ്സില്‍ കോവിഡിനെ അതിജീവിച്ചത്. ജൂണ്‍ 23നാണ് ആനന്ദിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് താനെയിലെ വേദാന്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ജൂലൈ മൂന്നിന് അദ്ദേഹം രോഗം ഭേദപ്പെട്ട് ആശുപത്രി വിടുകയായിരുന്നു.
ആനന്ദിയുടെ മകനായ മുകേഷില്‍ നിന്നാണ് ആനന്ദിക്ക് കോവിഡ് ബാധിച്ചതെന്നാണ് സൂചന. മുകേഷിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പിതാവ് അടക്കം എല്ലാ കുടുംബാംഗങ്ങളെയും കോവിഡ് പരിശോധനയ്ക്ക വിധേയരാക്കിയിരുന്നു. തുടര്‍ന്ന് മുകേഷിന്റെ ഭാര്യയും സഹോദരിയുടെ മക്കളും ഒഴികെ എല്ലാവര്ക്കും കോവിഡ് സ്ഥിരീകരിച്ചു.
പിതാവിന് പ്രായക്കൂടുതല്‍ ഉള്ളതിനാല്‍ രോഗം ഭേദമാകുന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഓക്സിജന്‍ ലെവലും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലായിരുന്നു. 104ാം വയസ്സില്‍ അതിജീവിക്കാന്‍ സാധിച്ചത് അസാധാരണമായ കാര്യമാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. മോഹന്‍ ഭാനുശാലി പറഞ്ഞു.
Keywords: India, National, News, COVID-19, corona, Maharashtra, Mumbai, hospital, Doctor, 104 year old man recover from COVID 19

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.