റായ്പൂര്‍: (www.kvartha.com 08/09/2015) അധികമൊന്നും വികസനം എത്തിചേരാത്ത ചത്തിസ്ഗഢിലെ കോട്ടബാരി എന്ന കുഗ്രാമത്തില്‍ ശൗചാലയത്തിന്റെ പ്രാധാന്യം വിളംബരം ചെയ്ത് മാതൃകയായിത്തീര്‍ന്നിരിക്കുകയാണ് കുവാര്‍ഭായ് യാദവ് എന്ന നൂറ്റിരണ്ടുകാരി. ഇതിനായി തനിക്ക് സ്വന്തമായി ഉണ്ടായിരുന്ന ആടുകളെ വിറ്റ് 22000 രൂപ സമാഹരിക്കുകയും ചെയ്തിരിക്കുകയാണ് ഈ വൃദ്ധ.
വിസര്‍ജ്യം പുറന്തള്ളുന്നതിന് വനങ്ങളെ ആശ്രയിക്കുന്നവരായിരുന്നു കുവാര്‍ഭായി ഉള്‍പ്പെട്ട പ്രദേശത്തെ ജനങ്ങള്‍. ഇതുമൂലം ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ബോധവതിയായ കുവാര്‍ഭായ് സ്വന്തം പരിശ്രമത്തില്‍ വീട്ടില്‍ ശൗചാലയം പണിയാന്‍ തീരുമാനിക്കുകയായിരുന്നു. കൂടാതെ പ്രദേശത്തെ 450ഓളം പേര്‍ക്ക് ശൗചാലയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കികൊടുക്കുകയും സ്വന്തമായി ശൗചാലയം നിര്‍മ്മിക്കാന്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്തു ഈ നൂറ്റിരണ്ടുകാരി.
തുറന്ന ശൗചാലയത്തിന്റെ പോരായ്മകള്‍ മനസിലാക്കിയതാണ് സ്വന്തമായി ശൗചാലയം നിര്‍മ്മിക്കാന്‍ കാരണമായിത്തീര്‍ന്നതെന്ന് കുവാര്‍ഭായ് പറയുന്നു

Keywords: Toilet, India, National, Home, Raipur, Importance, Forest, Goat,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.