അഴിമതിക്കേസിലെ ജഡ്ജിയെ ആളുമാറി കാണിച്ചു; വാര്‍ത്താ ചാനലിന്‌ നൂറു കോടി പിഴ

 


അഴിമതിക്കേസിലെ ജഡ്ജിയെ ആളുമാറി കാണിച്ചു; വാര്‍ത്താ ചാനലിന്‌ നൂറു കോടി പിഴ
ന്യൂഡല്‍ഹി: അഴിമതിക്കാരനായ ജഡ്ജിയെ വാര്‍ത്തയ്ക്കിടെ ആളുമാറി കാണിച്ചതിന്‌ വാര്‍ത്താ ചാനലായ ടൈംസ് നൗവിന്‌ 100 കോടി പിഴ വിധിച്ചു. സുപ്രീം കോടതിയാണ്‌ ശിക്ഷവിധിച്ചത്. 2008ല്‍ പ്രോവിഡന്റ് ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നതിനിടെ സുപ്രീം കോടതി ജഡ്ജി പിബി സാവന്തിന്റെ ചിത്രം 15 സെക്കന്റ് നേരത്തേക്ക് തെറ്റായി സംപ്രേക്ഷണം ചെയ്ത കേസിലാണ് വിധി. അഴിമതിക്കേസില്‍ പല ജഡ്ജിമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടായിരുന്നു ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. ഈ വാര്‍ത്തയില്‍ തന്റെ ചിത്രവും ഉള്‍പ്പെടുത്തിയത് അപകീര്‍ത്തികരമാണെന്ന് കാണിച്ച് സാവന്ത് ചാനലിന് നോട്ടീസ് അയച്ചു. ചാനല്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള അറിയിപ്പ് അഞ്ച് ദിവസം സംപ്രേക്ഷണം ചെയ്‌തെങ്കിലും ഇതില്‍ തൃപ്തനാവാതെ ജഡ്ജി സാവന്ത് നിയമനടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു.

Keywords: New Delhi, News Channel, Times Now, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia