Assaulted | മോഷണക്കുറ്റം ആരോപിച്ച് ക്രൂരത; 10 വയസുകാരന്റെ രണ്ട് കൈകളും പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് മുഖത്ത് മുളക് തേയ്ക്കുന്നു; ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്, പിന്നാലെ അറസ്റ്റ്
Oct 24, 2022, 17:14 IST
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ അസംഗടില്‍ 10 വയസുകാരനെ കെട്ടിയിട്ട് മൂന്ന് മണിക്കൂറോളം നാട്ടുകാര്‍ മര്‍ദിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുട്ടിയെ മര്‍ദിച്ച് മുഖത്ത് മുളക് തേയ്ക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ജയ് റാം, വിജയ് റാം, സുരേന്ദ്ര റാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ കൊടുംക്രൂരത അരങ്ങേറിയതെന്നാണ് വിവരം. മര്‍ദന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് പ്രതികള്‍ക്കെതിരെ സെക്ഷന്‍ 307 പ്രകാരം കേസെടുക്കുകയായിരുന്നു.
ചന്തയിലെ ഒരു പോസ്റ്റില്‍ കെട്ടിയിട്ടാണ് നാട്ടുകാര്‍ കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ ഇരുകൈകളും പോസ്റ്റില്‍ കെട്ടിയായിരുന്നു അതിക്രൂര മര്‍ദനം. മര്‍ദനമേറ്റ് അവശനായ കുട്ടി വെള്ളം ചോദിച്ച് വാവിട്ടുകരഞ്ഞെങ്കിലും സംഭവസ്ഥലത്ത് കൂടിനിന്നവരാരും വെള്ളം നല്‍കാന്‍ പോലും തയാറായില്ല. നാട്ടുകാരില്‍ ചിലര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്നെയാണ് പുറത്തെത്തിയത്.
Keywords: News,National,India,Lucknow,Uttar Pradesh,Video,Social-Media,Assault, attack,Child,Case,Police, 10-year-old Tied To Pole, Chilli Stuffed In Mouth | Video Goes Viralजब लोग 10 साल के बच्चे की निर्ममता से पिटाई कर रहे थे तो उसे रोकने के बजाय लोग REEL बना रहे थे.... मामला आजमगढ़ का है, बच्चे की पिटाई मोबाइल चोरी के शक में की जा रही थी... pic.twitter.com/JhCtUvrBxR
— Nitesh Srivastava (@nitesh_sriv) October 23, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.