Candidates | ഹിമാചലിലെ പകുതിയിലധികം സ്ഥാനാര്‍ഥികളും കോടീശ്വരന്മാര്‍; സമ്പന്നരെ കൂട്ടത്തോടെ രംഗത്തിറക്കി കോണ്‍ഗ്രസും ബിജെപിയും; ഏറ്റവും കൂടുതല്‍ സമ്പത്തുള്ള 10 പേര്‍ ഇവര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷിംല: (www.kvartha.com) ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാ സീറ്റുകളില്‍ 412 സ്ഥാനാര്‍ഥികളാണ് ഇത്തവണ ഭാഗ്യം പരീക്ഷിക്കുന്നത്. ഇതില്‍ പ്രധാനമായും ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥികള്‍ ഉള്‍പെടുന്നു. 412 പേരില്‍ 226 പേര്‍ അതായത് 55 ശതമാനം കോടീശ്വരന്മാരാണ്. സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്തി 4.65 കോടി രൂപയാണ്. കോടീശ്വരന്മാര്‍ക്ക് ടികറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസ് മുന്നിലാണ്.
                 
Candidates | ഹിമാചലിലെ പകുതിയിലധികം സ്ഥാനാര്‍ഥികളും കോടീശ്വരന്മാര്‍; സമ്പന്നരെ കൂട്ടത്തോടെ രംഗത്തിറക്കി കോണ്‍ഗ്രസും ബിജെപിയും; ഏറ്റവും കൂടുതല്‍ സമ്പത്തുള്ള 10 പേര്‍ ഇവര്‍

68 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 61 പേര്‍ക്കും ഒരു കോടിയോ അതില്‍ കൂടുതലോ ആസ്തിയുണ്ട്. ഇതിന് തൊട്ടുപിന്നില്‍ ബിജെപിയുമുണ്ട്. ബിജെപിയുടെ 82 ശതമാനം അതായത് 56 സ്ഥാനാര്‍ഥികള്‍ക്കും ഒരു കോടിയോ അതില്‍ കൂടുതലോ ആസ്തിയുണ്ട്. ആം ആദ്മി പാര്‍ടിയുടെ 35 സ്ഥാനാര്‍ഥികളും കോടിപതികളാണ്. ഇത്തവണ ജനവിധി തേടുന്ന 10 സമ്പന്നരായ സ്ഥാനാര്‍ഥികളെ അറിയാം.

1. ബല്‍ബീര്‍ സിംഗ് വര്‍മ:

ഷിംലയിലെ ചൗപാലില്‍ നിന്നുള്ള ബിജെപിയുടെ ബല്‍ബീര്‍ സിംഗ് വര്‍മയാണ് ഹിമാചല്‍ പ്രദേശിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ഥി. 128 കോടി രൂപയാണ് ബല്‍ബീറിന്റെ ആകെ ആസ്തി. ബല്‍വീര്‍ ഓടിക്കുന്നത് 49.84 ലക്ഷം രൂപയുടെ കാറും ഭാര്യയുടെ പക്കല്‍ 29 ലക്ഷം രൂപയുടെ ആഭരണങ്ങളുമുണ്ട്. നിലവിലെ നിയമസഭയിലെ ഏറ്റവും ധനികനായ എംഎല്‍എ കൂടിയാണ് ബല്‍ബീര്‍.

2. വിക്രമാദിത്യ സിംഗ്:

ഹിമാചല്‍ പ്രദേശിലെ ഏറ്റവും ധനികനായ രണ്ടാമത്തെ സ്ഥാനാര്‍ഥി വിക്രമാദിത്യ സിംഗ് ആണ്. ഷിംല റൂറല്‍ അസംബ്ലി സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് വിക്രമാദിത്യ. ആകെ 101 കോടിയിലധികം ആസ്തിയുണ്ട്. വിക്രമാദിത്യന് കോടിക്കണക്കിന് രൂപയുടെ ഭൂമിയുണ്ട്. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകനാണ് വിക്രമാദിത്യ.

3. ആര്‍ എസ് ബാലി:

കംഗ്രയിലെ നഗ്രോട്ട നിയമസഭാ സീറ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍ എസ് ബാലി ഹിമാചലിലെ മൂന്നാമത്തെ സമ്പന്ന സ്ഥാനാര്‍ഥിയാണ്. 92 കോടി രൂപയാണ് ബാലിയുടെ ആകെ സമ്പത്ത്. ഇതില്‍ 14 കോടിയുടെ ജംഗമ ആസ്തികളും 77 കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്.

4. രാം കുമാര്‍:

സോളനിലെ ഡൂണ്‍ നിയമസഭാ സീറ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹിമാചല്‍ പ്രദേശിലെ നാലാമത്തെ സമ്പന്ന സ്ഥാനാര്‍ഥിയാണ്. രാംകുമാറിന് 73 കോടിയിലധികം ആസ്തിയുണ്ട്. ഇതില്‍ 5.46 കോടിയുടെ ജംഗമ ആസ്തികളും 68 കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്.

5. അഭിഷേക് സിംഗ്:

കംഗ്രയിലെ ഷാപൂര്‍ അസംബ്ലി സീറ്റില്‍ നിന്നുള്ള ആം ആദ്മി പാര്‍ടിയുടെ അഭിഷേക് സിംഗ് അഞ്ചാമത്തെ ധനിക സ്ഥാനാര്‍ഥിയാണ്. 65 കോടി രൂപയാണ് അഭിഷേകിന്റെ ആകെ ആസ്തി. 79 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ജംഗമ ആസ്തികളും 64 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഇതില്‍ ഉള്‍പെടുന്നു.

6. ഡോ. രാജേഷ് ശര്‍മ്മ:

ഡെഹ്റയിലെ കാന്‍ഗ്രയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. രാജേഷ് ശര്‍മ്മയും 10 സമ്പന്ന സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഉള്‍പെടുന്നു. 61 കോടി രൂപയാണ് ഡോ.രാജേഷിന്റെ ആസ്തി. ഇതില്‍ 4.51 കോടിയുടെ ജംഗമ ആസ്തികളും 57 കോടിയുടെ സ്ഥാവര സ്വത്തുക്കളും അദ്ദേഹത്തിനുണ്ട്.

7. അനില്‍ ശര്‍മ്മ:

മാണ്ഡി മണ്ഡലത്തിലെ ബിജെപിയുടെ അനില്‍ ശര്‍മ്മ ഹിമാചല്‍ പ്രദേശിലെ ഏഴാമത്തെ ധനിക സ്ഥാനാര്‍ഥിയാണ്. 57 കോടി രൂപയാണ് അനിലിന്റെ ആകെ ആസ്തി. ഇതില്‍ 2.34 കോടിയുടെ ജംഗമ ആസ്തികളും 55 കോടിയുടെ സ്ഥാവര സ്വത്തുക്കളും അദ്ദേഹത്തിനുണ്ട്.

8. സഞ്ജയ് പരാശര്‍:

കംഗ്രയിലെ ജസ്വാന്‍ പരാഗ്പൂര്‍ സീറ്റില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി സഞ്ജയ് പരാശറും 10 സമ്പന്ന സ്ഥാനാര്‍ഥികളുടെ പട്ടികയിലുണ്ട്. 36 കോടി രൂപയാണ് സഞ്ജയിന്റെ ആകെ ആസ്തി. ഇതില്‍ 2.48 കോടിയുടെ ജംഗമ സ്വത്തുക്കളും 33 കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്.

9. രജീന്ദര്‍ സിംഗ്:

ഹമീര്‍പൂരിലെ സുജന്‍പൂര്‍ അസംബ്ലി സീറ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രജീന്ദര്‍ സിംഗ് ഒമ്പതാമത്തെ ധനിക സ്ഥാനാര്‍ഥിയാണ്. രജീന്ദറിന്റെ ആകെ ആസ്തി 31 കോടി രൂപയാണ്. ഒരു കോടിയുടെ ജംഗമ സ്വത്തുക്കളും 30 കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്. രജീന്ദറിന് കോടിക്കണക്കിന് രൂപയുടെ ഭൂമിയുണ്ട്.

10. രജനീഷ് കിംത:

ഷിംലയിലെ ചൗപാല്‍ അസംബ്ലി സീറ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രജനീഷ് കിംത ഹിമാചല്‍ പ്രദേശിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥികളില്‍ പത്താം സ്ഥാനത്താണ്. ആകെ 31 കോടി രൂപയുടെ സമ്പത്തിന്റെ ഉടമയാണ് രജനീഷ്. ഇതില്‍ 2.99 കോടി രൂപയുടെ ജംഗമ ആസ്തികളും 28 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉള്‍പെടുന്നു.

Keywords:  Latest-News, National, Top-Headlines, Himachal-Elections, Himachal Pradesh, Political-News, Politics, BJP, Congress, 10 Rich Candidates Of Himachal Pradesh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia