Passengers Deplaned | സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിച്ചതായി പരാതി; 10 യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു!

 


ദിസ്പുര്‍: (www.kvartha.com) അസമില്‍ ടേക് ഓഫ് സമയമായിട്ടും മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്യാതിരുന്നതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ 10 യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടതായി റിപോര്‍ട്.
സില്‍ചാറില്‍ നിന്ന് കൊല്‍കത്തയിലേക്ക് പോവുകയായിരുന്ന അലയന്‍സ് എയര്‍ വിമാനത്തിലാണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്യുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ യാത്രക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

റിപോര്‍ടില്‍ പറയുന്നത്: ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിമാനത്തിന്റെ ടേക് ഓഫിനിടെ സെല്‍ ഫോണ്‍ ഓഫ് ചെയ്യാന്‍ വിസമ്മതിച്ച് കൊണ്ട് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഒരു യാത്രക്കാരന്‍ അലംഭാവം കാണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിതെളിച്ചത്. സുരഞ്ജിത് ദാസ് ചൗധരി എന്ന 45 കാരനാണ് വിമാനം പുറപ്പെടുന്നതിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്നത്. 

ഇതിനിടെ ഫോണ്‍ ഓഫ് ചെയ്യാന്‍ പല തവണ ജീവനക്കാര്‍ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും ചൗധരി അതിന് തയ്യാറായില്ല. യാത്രക്കാരന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഈ അലംഭാവം വിമാനത്തിനുള്ളില്‍ വലിയ വാക് തര്‍ക്കത്തിന് ഇടയാക്കുകയും തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നിന്നും അദ്ദേഹത്തോട് പുറത്ത് പോകാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍, ഇതിനെ ഒരു വിഭാഗം യാത്രക്കാര്‍ എതിര്‍ക്കുകയും സുരഞ്ജിത് ദാസ് ചൗധരിയെ ഒഴിവാക്കിയുള്ള യാത്ര നടത്താന്‍ വിസമ്മതിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് വിമാനത്തിനുള്ളില്‍ പ്രശ്‌നമുണ്ടാക്കിയ സുരഞ്ജിത് ദാസ് ചൗധരി ഉള്‍പെടെയുള്ള 10 യാത്രക്കാരെ അസാം വിമാനത്താവളത്തില്‍ ഇറക്കി വിട്ടതിന് ശേഷം വിമാനം യാത്ര ആരംഭിച്ചത്. 

Passengers Deplaned | സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിച്ചതായി പരാതി; 10 യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു!


Keywords:  News, National, National-News, Local-News, Regional-News, Assam Airport, Silchar News, Kolkata, Disruptive Behaviour, Aboard, Flight, Passengers, Turn Off, Cell Phone, 10 Passengers Deplaned After Man Refused To Turn Off Cell Phone During Take-Off.

 

 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia