റെ­സി­ഡെന്‍­ഷ്യല്‍ സ്­കൂ­ളില്‍ നിന്ന് കാ­ണാ­താ­യ 10 വി­ദ്യാര്‍­ത്ഥി­നിക­ളെ ചു­വ­ന്ന തെ­രു­വില്‍ ക­ണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


റെ­സി­ഡെന്‍­ഷ്യല്‍ സ്­കൂ­ളില്‍ നിന്ന് കാ­ണാ­താ­യ 10 വി­ദ്യാര്‍­ത്ഥി­നിക­ളെ ചു­വ­ന്ന തെ­രു­വില്‍ ക­ണ്ടെത്തി
പ­ട്‌­ന: അ­ഞ്ചു വര്‍­ഷം മു­മ്പ് ദു­രൂ­ഹ­സാ­ഹ­ച­ര്യ­ത്തില്‍ ബീ­ഹാ­റി­ലെ ഗ­വ. റെ­സി­ഡെന്‍­ഷ്യല്‍ സ്­കൂ­ളില്‍ നി­ന്ന് കാ­ണാ­താ­യ 10 പെണ്‍­കു­ട്ടിക­ളെ ഇ­ന്തോ- നേ­പ്പാള്‍ അ­തിര്‍­ത്തി­യി­ലെ ചു­വ­ന്ന തെ­രു­വില്‍ ക­ണ്ടെത്തി. അ­റാറി­യ ജില്ലാ പോ­ലീ­സ് ചീ­ഫ് ശി­വ­ ദീപ്­ ലാ­ന്റെ­യാ­ണ് ശ­നി­യാഴ്­ച ന­ടു­ക്കു­ന്ന വിവ­രം പുറ­ത്തു വി­ട്ട­ത്.

സിംറാ­ഹ എ­ന്ന സ്ഥലത്തെ ക­സ്­തൂര്‍­ബ ഗാ­ന്ധി റെ­സി­ഡെന്‍­ഷ്യല്‍ സ്­കൂ­ളില്‍ നി­ന്ന് കാ­ണാ­താ­യ 24 പെണ്‍­കു­ട്ടി­ക­ളില്‍ 10 പേ­രെ­യാ­ണ് ക­ണ്ടെ­ത്തി­യ­തെ­ന്ന് പോ­ലീ­സ് ചീ­ഫ് പ­റഞ്ഞു. ഇ­ന്തോ- നേ­പ്പാള്‍ അ­തി­ര്‍ത്തി­യി­ലെ ഫോര്‍­ബ­സ്­ഗ­ഞ്ചി­ലു­ള്ള ചു­വ­ന്ന തെ­രു­വില്‍ നി­ന്നാ­ണ് വേ­ശ്യാ­വൃ­ത്തി­ക്ക് വ­ലി­ച്ചെ­റി­യ­പ്പെ­ട്ട ഇവ­രെ ക­ണ്ടെ­ത്താ­നാ­യത്.

പോ­ലീ­സ് മേ­ധാ­വി നി­യോ­ഗി­ച്ച നാലം­ഗ സം­ഘ­മാ­ണ് മാ­സങ്ങള്‍ നീ­ണ്ട പ്ര­യ­ത്‌­നത്തി­നൊ­ടു­വില്‍ ചു­വ­ന്ന തെ­രു­വി­ല­ക­പ്പെട്ട പെണ്‍­കു­ട്ടി­ക­ളെ ക­ണ്ടെ­ത്തി­യത്. അ­പ്‌­നെ ആ­പ് എ­ന്ന എന്‍.ജി.ഒ സം­ഘ­മാ­ണ് റെ­സി­ഡന്‍­ഷ്യല്‍ സ്­കൂള്‍ ന­ട­ത്തു­ന്ന­ത്. ബാ­ക്കി 14 പെണ്‍­കു­ട്ടിക­ളെ കൂ­ടി ക­ണ്ടെ­ത്താ­നു­ള്ള തീ­വ്ര­ശ്ര­മ­ത്തി­ലാ­ണ് പോ­ലീസ്. ദാ­രി­ദ്ര്യവും പ­ട്ടി­ണിയും കൊ­ടി­കു­ത്തി വാ­ഴു­ന്ന നേ­പ്പാളി­നോ­ട് ചേര്‍­ന്ന് കി­ട­ക്കു­ന്ന ബീ­ഹാര്‍ ഗ്രാ­മ­ങ്ങ­ളില്‍ നി­ന്ന് പെണ്‍­കു­ട്ടി­ക­ളേയും യു­വ­തി­ക­ളേയും പാ­ട്ടി­ലാ­ക്കി വേ­ശ്യാ­വൃ­ത്തി­ക്ക് ക­ട­ത്തു­ന്ന ഗൂ­ഢ­സംഘം ഈ പ്ര­ദേശ­ത്ത് സ­ജീ­വ­മാ­ണെ­ന്ന് പോ­ലീ­സ് ചീ­ഫ് പ­റഞ്ഞു.

Keywords:  Students, NGO-association, Cheating, Missing.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia