Accident | മഹാകുംഭമേള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 10 പേർ മരിച്ചു


● പ്രയാഗ് രാജ് - മിർസപൂർ ഹൈവേയിൽ മേജയിൽ വെച്ചാണ് അപകടം നടന്നത്.
● മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ കോർബ, ജഞ്ച്ഗിർ ചമ്പ ജില്ലകളിലെ താമസക്കാരാണ്.
● ബസ്സിലുണ്ടായിരുന്ന 19 പേർക്ക് പരിക്കേറ്റു.
● മധ്യപ്രദേശിലെ രാജ്ഘട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്.
പ്രയാഗ്‌രാജ്: (KVARTHA) മഹാകുംഭമേള തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൊലേറോ കാറിൽ ഉണ്ടായിരുന്ന ഛത്തീസ്ഗഢിൽ നിന്നുള്ള യാത്രാസംഘത്തിലെ പത്ത് പേരാണ് മരിച്ചത്. മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ കോർബ, ജഞ്ച്ഗിർ ചമ്പ ജില്ലകളിലെ താമസക്കാരാണ്.
ബസ്സിലുണ്ടായിരുന്ന 19 പേർക്ക് പരിക്കേറ്റു. ഇവരെ പ്രയാഗ് രാജിലെ സിഎച്ച്‌സി രാംനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രയാഗ് രാജ് - മിർസപൂർ ഹൈവേയിൽ മേജയിൽ വെച്ചാണ് അപകടം നടന്നത്.
മധ്യപ്രദേശിലെ രാജ്ഘട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. കാർ മഹാകുംഭമേള കഴിഞ്ഞു മടങ്ങുകയായിരുന്നു. ബസ് കുംഭമേളയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു.
കൂട്ടിയിടിയുടെ ആഘാതത്തിൽ ബൊലേറോയുടെ മുൻഭാഗം സാരമായി തകർന്നുവെന്നും ബൊലേറോയിലുണ്ടായിരുന്ന പത്ത് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നും പോലീസ് പറഞ്ഞു.
പരുക്കേറ്റവരെ രാംനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ യാത്ര ചെയ്തിരുന്നവരെല്ലാം മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലക്കാരാണ്, സ്നാനം കഴിഞ്ഞ് വാരണാസിയിലേക്ക് പോവുകയായിരുന്നു അവർ.
അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദുഃഖം രേഖപ്പെടുത്തി.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
10 people died in a collision between a bus and car carrying pilgrims in Prayagraj. 19 others were injured in the accident.
#MahaKumbhMela #Accident #Prayagraj #Pilgrims #IndiaNews #Tragedy