Accidental Death | ഒഡീഷയില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി നവീന്‍ പട്‌നായിക്
Jun 26, 2023, 12:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭുവനേശ്വര്‍: (www.kvartha.com) ഒഡീഷയിലെ ഗഞ്ചാം ജില്ലയില്‍ രണ്ടു ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തുപേര്‍ക്ക് ദാരുണാന്ത്യം. പുലര്‍ചെ ഒരുമണിയോടെ ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊലീസും അഗ്നിരക്ഷാസേനയും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ബെരംപുരില്‍നിന്ന് വരുകയായിരുന്ന സ്വകാര്യ ബസും ഗുഡാരിയില്‍ നിന്നുള്ള ഒഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരില്‍ ഭൂരിഭാഗവും സ്വകാര്യ ബസിലെ യാത്രക്കാരാണ്. ഒരു ബസിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റിരുന്നു. ബെരംപുരിലെ വിവാഹം കഴിഞ്ഞ് മടങ്ങിവരുന്ന സംഘമായിരുന്നു സ്വകാര്യ ബസിലുണ്ടായിരുന്നത്. ചികിത്സയില്‍ കഴിയുന്ന ആറുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും. പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ധനമന്ത്രി ബിക്രം കേഷാരിയെയും ബെരംപുര്‍ എംഎല്‍എ ബിക്രം പാണ്ടയെയും ചുമതലപ്പെടുത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്ന് ബെരംപുര്‍ എസ്പി ശരവണ വിവേക് പറഞ്ഞു.
Keywords: News, National, National-News, Accident-News, Died, Accidental Death, Injured, Passengers, Odisha, Ganjam, CM Naveen Patnaik, 10 Died, Many Injured As Two Buses Collide Head-On In Odisha's Ganjam.Odisha | 10 people died and 8 injured in a bus accident in Ganjam district, last night. Injured admitted in MKCG Medical College, Berhampur: Special Relief Commissioner, Odisha
— ANI (@ANI) June 26, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

