Jammu Accident | ജമ്മു കശ്മീരില്‍ പാസന്‍ജര്‍ ടാക്‌സി മലയിടുക്കിലേക്ക് വീണ് 10 പേര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ശ്രീനഗര്‍: (KVARTHA) ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച (29.03.2024) പുലര്‍ചെ 1.15ഓടെ റാംബനിലാണ് സംഭവം. പാസന്‍ജര്‍ ടാക്‌സി 300 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ പാസന്‍ജര്‍ ടാക്‌സിയാണ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കവെ അപകടത്തില്‍പെട്ടത്. പ്രദേശത്ത് നേരിയ മഴയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായിരുന്നു. വാഹനം വീണ ചെങ്കുത്തായ ഭാഗത്തേക്ക് ഇറങ്ങലും ഏറെ പ്രയാസം നിറഞ്ഞതായിരുന്നു.

Jammu Accident | ജമ്മു കശ്മീരില്‍ പാസന്‍ജര്‍ ടാക്‌സി മലയിടുക്കിലേക്ക് വീണ് 10 പേര്‍ക്ക് ദാരുണാന്ത്യം

പൊലീസ്, ദുരന്ത നിവാരണ സേന, ജമ്മു കശ്മീര്‍ റോഡ് സുരക്ഷാ സംഘം എന്നിവര്‍ അപകട വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി.

Keywords: News, National, National-News, Accident-News, 10 Died, Accident, Accidental Death, Road, Vehicle, Falls, Gorge, Jammu-Kashmir, National Highway, Ramban, 10 died after vehicle falls into gorge on Jammu-Kashmir national highway in Ramban.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia