Explosion | തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലകളില്‍ വന്‍ സ്‌ഫോടനം; 10 പേര്‍ക്ക് ദാരുണാന്ത്യം

 


ചെന്നൈ: (KVARTHA) തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലകളില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ പത്തുപേര്‍ മരിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പരുക്കേറ്റതായാണ് റിപോര്‍ട്. വിരുദുനഗര്‍ ജില്ലയിലെ രണ്ട് പടക്ക നിര്‍മാണ ശാലകളിലാണ് അപകടമുണ്ടായത്. ശിവകാശിക്ക് സമീപമാണ് രണ്ട് പടക്ക നിര്‍മാണ ശാലകളും സ്ഥിതി ചെയ്യുന്നത്.

അഗ്നിരക്ഷാസേനാ സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കമ്മാപട്ടി ഗ്രാമത്തിലെ പടക്ക നിര്‍മാണ ശാലയിലും മറ്റൊരിടത്തുമാണ് ചൊവ്വാഴ്ച (17.10.2023) വൈകിട്ടോടെ സ്‌ഫോടനമുണ്ടായത്. അപകടം നടന്നയുടനെ അപകടത്തില്‍ ആറു പേര്‍ മരിച്ചുവെന്നാണ് ആദ്യം അധികൃതര്‍ അറിയിച്ചിരുന്നത്. പിന്നീടാണ് മരണ സംഖ്യ പത്തായി ഉയര്‍ന്നത്.

രണ്ട് അപകടങ്ങളിലായി 10 പേരാണ് മരിച്ചതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളും തുടരുകയാണ്.

Explosion | തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലകളില്‍ വന്‍ സ്‌ഫോടനം; 10 പേര്‍ക്ക് ദാരുണാന്ത്യം



Keywords: News, National, National-News, Accident-News, Firecracker, Manufacturing Factory, Sivakasi News, Tamil Nadu News, Virudhunagar News, Died, 10 Died After Explosion Rips Through Two Firecracker Factories In Tamil Nadu's Virudhunagar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia