SWISS-TOWER 24/07/2023

പഞ്ചാബിലെ നാഭാ ജയില്‍ തകര്‍ത്ത് സായുധസംഘം ഖാലിസ്ഥാന്‍ തീവ്രവാദി ഉള്‍പ്പെടെ അഞ്ചു പേരെ മോചിപ്പിച്ചു

 


ADVERTISEMENT

ചണ്ഡീഗഡ് : (www.kvartha.com 27.11.2016) പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധസംഘം ഖാലിസ്ഥാന്‍ തീവ്രവാദി ഉള്‍പ്പെടെ അഞ്ചു പേരെ മോചിപ്പിച്ചു. ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവ് ഹര്‍മിന്ദര്‍ സിങ് മിന്റൂവടക്കമുള്ള അഞ്ചുപേരാണ് രക്ഷപ്പെട്ടത്. പോലീസ് വേഷം ധരിച്ചെത്തിയ 10 പേരടങ്ങിയ സായുധസംഘമാണ് ആക്രമണം നടത്തിയത്.

നിരവധി ഭീകരവാദ കേസുകളില്‍ പ്രതിയായ ഹര്‍മിന്ദര്‍ സിങ്ങിനെ 2014 ല്‍ ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് പഞ്ചാബ് പോലീസ് പിടികൂടിയത്. പത്തോളം ഭീകരവാദ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

പോലീസ് യൂണിഫോമിലെത്തിയ സംഘം ജയിലിന് നേരെ തുരുതുരെ വെടിയുതിര്‍ത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷം ജയില്‍ തകര്‍ത്ത് തടവുകാരെ മോചിപ്പിക്കുകയായിരുന്നു. പോലീസിന് നേരെ സായുധസംഘം വെടിയുതിര്‍ത്ത് പ്രതിരോധിച്ച് പുറത്തുകടന്നുവെന്നാണ് വിവരം.

ഖാലിസ്ഥാന്‍ നേതാവിനൊപ്പം രക്ഷപ്പെട്ടത് അധോലോക സംഘത്തിലെ ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നിവരാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

പഞ്ചാബിലെ നാഭാ ജയില്‍ തകര്‍ത്ത് സായുധസംഘം ഖാലിസ്ഥാന്‍ തീവ്രവാദി ഉള്‍പ്പെടെ അഞ്ചു പേരെ മോചിപ്പിച്ചു

Also Read:

കാഞ്ഞങ്ങാട്ട് ആര്‍ എസ് എസ് ശാഖ നടത്തുന്ന സ്ഥലത്ത് പോലീസ് റെയ്ഡ്; വടിവാളും ഇരുമ്പ് വടികളുംപിടികൂടി

Keywords:  10 Armed Men Break Into Punjab's Nabha Jail, Pro-Khalistan Leader, 4 Others Escape, Probe, Police, Gun attack, New Delhi, Airport, Terrorists, Case, Accused, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia