അധികാരത്തിലേറിയാല്‍ 6 മാസത്തിനകം ലക്ഷം പേര്‍ക്ക് തൊഴില്‍, 5000 രൂപ പ്രതിമാസ അലവന്‍സ്, തൊഴില്‍ മേഖലയില്‍ 80 ശതമാനം സംവരണം; ഉത്തരാഖണ്ഡില്‍ കേജ് രിവാളിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഇങ്ങനെ!

 


ഡെറാഡൂണ്‍: (www.kvartha.com 19.09.2021) അധികാരത്തിലേറിയാല്‍ ആറു മാസത്തിനകം ലക്ഷം പേര്‍ക്ക് തൊഴില്‍, 5000 രൂപ പ്രതിമാസ അലവന്‍സ്, തൊഴില്‍ മേഖലയില്‍ 80 ശതമാനം സംവരണം, തുടങ്ങി നിരവധി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ഉത്തരാഖണ്ഡില്‍ എ എ പി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ് രിവാള്‍.

അധികാരത്തിലേറിയാല്‍ 6 മാസത്തിനകം ലക്ഷം പേര്‍ക്ക് തൊഴില്‍, 5000 രൂപ പ്രതിമാസ അലവന്‍സ്, തൊഴില്‍ മേഖലയില്‍ 80 ശതമാനം സംവരണം; ഉത്തരാഖണ്ഡില്‍ കേജ് രിവാളിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഇങ്ങനെ!

ഹല്‍ദ്വാനിയിലെ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം വാഗ്ദാനങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞത്. 'ജനം അധികാരത്തില്‍ എത്തിച്ചാല്‍, സംസ്ഥാനത്തു തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കും. തൊഴിലില്ലാത്തവര്‍ക്കു പ്രതിമാസം 5000 രൂപ ധനസഹായം ഉറപ്പാക്കും. സര്‍കാര്‍, സ്വകാര്യ മേഖലകളില്‍ യുവാക്കള്‍ക്ക് 80 ശതമാനം സംവരണം ഏര്‍പെടുത്തും. സര്‍കാര്‍ രൂപീകരിച്ച് ആറു മാസത്തിനകം ഒരു ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. ജോബ് പോര്‍ടെല്‍ സജ്ജമാക്കും' എന്നിങ്ങനെയാണ് വാഗ്ദാനങ്ങള്‍.

തൊഴിലില്ലായ്മ മൂലമാണു സംസ്ഥാനത്തെ യുവാക്കള്‍ മറ്റിടങ്ങളിലേക്കു കുടിയേറുന്നതെന്ന് പറഞ്ഞ കേജ് രിവാള്‍ ഉത്തരാഖണ്ഡിലെ യുവാക്കള്‍ക്ക് ഇവിടെത്തന്നെ ജോലി ലഭ്യമാക്കുമെന്നും അറിയിച്ചു. കൃത്യമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍കാരിന് അതു സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ഡെറാഡൂണ്‍ സന്ദര്‍ശിച്ചപ്പോള്‍, എല്ലാ കുടുംബങ്ങള്‍ക്കും 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നു കേജ്‌രിവാള്‍ വാഗ്ദാനം ചെയ്തതും ചര്‍ചയായിരുന്നു.

Keywords:  1 lakh jobs in 6 months, monthly allowance: Arvind Kejriwal's poll promises in Uttarakhand, Arvind Kejriwal, AAP,Assembly Election,Chief Minister, Unemployment, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia