Arrested | 'മദ്യപിച്ച് കാര്‍ സ്റ്റണ്ട് നടത്തി ഒരാളെ വാഹനമിടിച്ച് കൊലപ്പെടുത്തി'; 2 പേര്‍ക്ക് പരുക്ക്; 8 പേര്‍ അറസ്റ്റില്‍; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Nov 8, 2022, 11:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുരുഗ്രാം: (www.kvartha.com) മദ്യപിച്ച് കാര്‍ സ്റ്റണ്ട് നടത്തി ഒരാളെ വാഹനമിടിച്ച് കൊലപ്പെടുത്തുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ എട്ടുപേര്‍ അറസ്റ്റില്‍.
ഡെല്‍ഹി ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാറില്‍ ഒരു മദ്യശാലക്ക് സമീപം തിങ്കളാഴ്ച പുലര്‍ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ 10-12 പേര്‍ മൂന്ന് കാറുകളിലായി പ്രകടനം നടത്തുന്നത് കാണാം. മാരുതി എര്‍ടിഗ, ഹ്യുണ്ടായ് വെന്യു, ഹ്യുണ്ടായ് ക്രെറ്റ എന്നീ കാറുകളാണ് സ്റ്റണ്ടിന് ഉപയോഗിച്ചത്.
സംഭവത്തെ കുറിച്ച് ഉദ്യോഗ് വിഹാര്‍ പൊലീസ് പറയുന്നത്:
അന്നു കുമാര്‍ എന്നയാളാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. പരുക്കേറ്റ ഇയാള്‍ മദ്യശാലയിലെ ജീവനക്കാരനാണ്. റോഡരികില്‍ ഉണ്ടായിരുന്നയാളെ ഇടിച്ചിട്ട എര്‍ടിഗ കാര്‍ തന്റെയും സുശീലിന്റെയും ദേഹത്തേക്ക് ഓടിക്കയറിയെന്നായിരുന്നു അന്നു കുമാറിന്റെ പരാതി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ് തോന്നിക്കുന്ന ഇയാള്‍ പഴയ സാധനങ്ങള്‍ ശേഖരിക്കുന്നയാളാണെന്നാണ് കരുതുന്നത്. സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തു.
പ്രതികളുടെ കൈവശമുണ്ടായിരുന്ന രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ സൗരഭ് ശര്‍മ എന്ന സൈബി, രാഹുല്‍, രവി സിങ് എന്ന രവീന്ദര്‍, വികാസ് എന്ന വിക്കി, മോഹിത്, മുകുള്‍ സോനി, ലുവ് എന്നിവരെ തിങ്കളാഴ്ച രാവിലെയും അശോക് എന്നയാളെ രാത്രിയുമാണ് അറസ്റ്റ് ചെയ്തത്.
അശോക് ഒഴികെയുള്ളവരെ സിറ്റി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സൗരഭ് ശര്‍മയും മുകുള്‍ സോനിയും ലുവും ട്രാവല്‍ ഏജന്‍സിയില്‍ പ്രവര്‍ത്തിക്കുകയാണ്. രാഹുല്‍ സ്വകാര്യ കംപനി ജീവനക്കാരനാണ്. മോഹിത് അഡിഷനല്‍ ഡെപ്യൂടി കമീഷണര്‍ ഓഫീസിലെ കംപ്യൂടര്‍ ഓപറേറ്റാണ്. രവിയും വികാസും സഹോദരന്‍മാരാണ്.
Keywords: 1 Killed, 2 Injured As Drunk Youths Perform Car Stunts In Gurugram: Cops, New Delhi, News, Accidental Death, Arrested, Injured, Police, CCTV, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.