Accidental Death | സൂറത് റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

അഹ് മദാബാദ്: (KVARTHA) ഗുജറാതിലെ സൂറത് റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബിഹാര്‍ സ്വദേശിയായ അങ്കിത് വീരേന്ദ്രകുമാര്‍ സിങ് (36) ആണ് മരിച്ചത്. അങ്കിത് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് റിപോര്‍ട്. ശനിയാഴ്ച രാവിലെയാണ് സംഭവം.

Accidental Death | സൂറത് റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

ദീപാവലിക്ക് നാട്ടിലേക്ക് പോകാനായി അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പെടെ നിരവധി യാത്രക്കാര്‍ സൂറത് റെയില്‍വേ സ്റ്റേഷനില്‍ തടിച്ചുകൂടിയിരുന്നു. സൂറത്-ബാഗല്‍പുര്‍ എക്സ്പ്രസ് എത്തിയതോടെ ഇവര്‍ കൂട്ടത്തോടെ കയറാന്‍ ശ്രമിച്ചതോടെ തിക്കും തിരക്കും അനുഭവപ്പെടുകയും ഇത് അപകടത്തിന് കാരണമാവുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു.

തിക്കിലും തിരക്കിലും പെട്ട് തളര്‍ന്നുവീണ ചിലര്‍ക്ക് റെയില്‍വേ പൊലീസ് പ്രാഥമിക ചികിത്സ നല്‍കി. ശ്വാസതടസം അനുഭവപ്പെട്ടവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കേന്ദ്ര റെയില്‍വേ സഹമന്ത്രിയും സൂറത് എംപിയുമായ ദര്‍ശന ജര്‍ദോഷ് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. ഇവര്‍ സുഖം പ്രാപിച്ചുവരുന്നുവെന്ന് മന്ത്രി പറഞ്ഞു.

Keywords:  1 dead, several injured in stampede at Surat railway station in Gujarat, Ahmedabad, News, Surat Railway Station, Accidental Death, Injured, Hospitalized, Minister, Diwali, Visit, Passengers, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia