ഡെല്‍ഹി: (www.kvartha.com 11/02/2015) പാതയോരങ്ങളില്‍ പൊതുയോഗം സംഘടിപ്പിക്കുന്നത് നിരോധിച്ച ഹൈക്കോടതി ജഡ്ജിയെ 'ശുംഭന്‍' എന്ന് വിശേഷിപ്പിച്ച സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജനെ ശിക്ഷിച്ച സുപ്രീംകോടതിയുടെ നടപടി ശരിയായില്ലെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.
ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇത്. ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല ജയരാജനെതിരെയുള്ള വിധിയെന്നും കട്ജു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.
ജനാധിപത്യ ഘടനയില്‍ പ്രസിഡന്റും, പ്രധാനമന്ത്രിയും, മന്ത്രിമാരും, ജഡ്ജിമാരും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ജനങ്ങളുടെ സേവകരാണ്. ജനങ്ങള്‍ക്ക് അവരെ വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്നും കട്ജു പറയുന്നു.
ശുംഭന്‍ പരാമര്‍ശത്തെ തുടര്‍ന്ന് എംവി ജയരാജനെ കോടതിയലക്ഷ്യക്കേസിന് സുപ്രീംകോടതി നാലാഴ്ച ശിക്ഷിച്ചിരുന്നു. ജയാരാജന്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
40 അടി ആഴമുള്ള കിണറില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു
Keywords: New Delhi, High Court of Kerala, Supreme Court of India, Facebook, Criticism, Jail, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.