രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ തിരിച്ചടി; കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയില്‍

 


ഡെല്‍ഹി: (www.kvartha.com 21.08.2015) രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ തിരിച്ചടി. കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയില്‍. മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രതാപകേന്ദ്രമായ ജാലാവറിലും ധോല്‍പുരിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.

സംസ്ഥാനത്തെ 129 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 60ഉം ബി.ജെ.പി പിടിച്ചെടുത്തെങ്കിലും 40ഓളം കൗണ്‍സിലുകള്‍ കോണ്‍ഗ്രസ് നേടി. 17 ഇടത്ത് ഇരുവരും ഒപ്പത്തിനൊപ്പമെത്തി. ഏഴിടത്ത് സ്വതന്ത്രരാണ് നേട്ടമുണ്ടാക്കിയത്. ബി.ജെ.പിയും കോണ്‍ഗ്രസും തുല്യശക്തികളായി രാഷ്ട്രീയ ബലാബലം പരീക്ഷിക്കുന്ന ചരിത്രത്തിലേക്ക് രാജസ്ഥാന്‍ വീണ്ടും തിരിച്ചെത്തിയിരിക്കയാണ് .

3351 വാര്‍ഡുകളില്‍ ഏതാണ്ട് പകുതി സീറ്റുകള്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും കിട്ടി. മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത്‌സിങ് പ്രതിനിധാനംചെയ്യുന്ന ജാലാവറില്‍ മൂന്നിടത്ത് ബി.ജെ.പി ജയിച്ചപ്പോള്‍ രണ്ടെണ്ണം കോണ്‍ഗ്രസിന് ലഭിച്ചു. ധോല്‍പുര്‍ രാജകുടുംബക്കാരിയാണ് വസുന്ധര. അവിടത്തെ മൂന്നു നഗരസഭകളുടെയും ഭരണം കോണ്‍ഗ്രസ് കൈയടക്കി. ദുഷ്യന്ത്‌സിങ്ങിന്റെ മണ്ഡലം ഉള്‍പ്പെടുന്ന ബരണ്‍ ജില്ലയിലെ രണ്ട് നഗരസഭകളില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടമായി. നഗരസഭാ വാര്‍ഡുകളില്‍ 697 സ്വതന്ത്രര്‍ വിജയിച്ചു. എന്‍.സി.പിക്ക് 19, ബി.എസ്.പിക്ക് 16, സി.പി.ഐക്കും സി.പി.എമ്മിനുംകൂടി അഞ്ച് എന്ന ക്രമത്തിലും വാര്‍ഡ് കിട്ടി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച് രാജസ്ഥാനില്‍ ആധിപത്യം സ്ഥാപിച്ച ബി.ജെ.പിക്ക് 15 മാസത്തിനുശേഷം നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

അതേസമയം രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയമാണ് നഗരസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സചിന്‍ പൈലറ്റ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടുശതമാന അന്തരം ഒരു ശതമാനമായി കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി വസുന്ധര അഴിമതി ആരോപണം നേരിടുന്ന സാഹചര്യത്തില്‍ അവരുടെ തട്ടകത്തില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞത്, തങ്ങളുടെ പാര്‍ട്ടിയെ വോട്ടര്‍മാര്‍ പ്രതീക്ഷയോടെ കാണുന്നതിന് തെളിവാണെന്നും സചിന്‍ പൈലറ്റ് വ്യക്തമാക്കി.

രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ തിരിച്ചടി; കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയില്‍


Also Read:
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സായി പ്രസാദം ഭവന പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും: മുഖ്യമന്ത്രി

Keywords:  Rajasthan Municipal Elections Highlights: BJP sweeps civic polls with 1443 wards; to form 80 civic boards with Independents' support, New Delhi, Congress, Lok Sabha, Election, NCP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia