ADVERTISEMENT
ബംഗ്ലുരു: മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പ്രകൃതി ചികിത്സയ്ക്ക് തയ്യാറെടുക്കുന്നു. നഗരപ്രാന്തത്തിലെ ജിണ്ഡാല് നാച്ചുറോപ്പതി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ദിവസങ്ങള്‍ നീളുന്ന ചികിത്സയ്ക്ക് അദ്ദേഹത്തെ പ്രവേശിപ്പിക്കാനിരിക്കുന്നത്.
ഞായറാഴ്ച അദ്ദേഹം പ്രാഥമിക പരിശോധനയ്ക്കായി ചികിത്സാലയത്തിലെത്തി. കഴിഞ്ഞദിവസമാണ് യെദ്യൂരപ്പയ്ക്കും മക്കള്‍ക്കും ഭൂമി കുംഭകോണ കേസില്‍ മുന്‍ കൂര് ജാമ്യം ലഭിച്ചത്. കര്‍ണ്ണാടകയിലെ ഭൂമികുംഭകോണത്തെ ചൊല്ലിയുള്ള പ്രശ്നങ്ങളും ബിജെപിയിലെ അഭ്യന്തര സംഘര്‍ഷങ്ങളും മുറുകിയതിനിടയില്‍ യെദ്യൂരപ്പ ദിവസങ്ങള്‍ നീളുന്ന ചികിത്സയ്ക്കായി പോകുന്നത് അദ്ദേഹത്തിന്റെ അനുകൂലികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Keywords: BS Yeddyurappa, undergoing, Naturopathy treatment, Karnataka, National
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
