മുല്ലപ്പെരിയാര്‍: യൂട്യൂബില്‍ തമിഴ് ഡോക്യുമെന്ററിക്കെതിരെ എതിര്‍പ്പ് ശക്തം
Dec 1, 2011, 10:02 IST
മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ ഭാഗം ന്യയികരിക്കുന്ന വീഡിയോ ഡോക്യുമെന്ററിയ്ക്ക് എതിര്‍പ്പ് ശക്തമാകുന്നു. വീഡിയോ ഡോക്യുമെന്റി കണ്ടവരില്‍ 'ലൈക്ക്' കൊടുത്തവരുടെ ഇരട്ടിയിലധികം പേരാണ് വീഡിയോക്ക് 'ഡിസ് ലൈക്ക്' കൊടുത്തത്.
തമിഴ്‌നാടിന്റെ കൃഷിയ്ക്കും മറ്റും ഏറെ ഉപയോഗിക്കുന്ന മുല്ലപ്പെരിയാറിന്റെ ആവശ്യകതയും മുല്ലപ്പെരിയാറിന്റെ ചരിത്രങ്ങളും പറയുന്ന ഡോക്യുമെന്ററിയില്‍ തമിഴ്‌നാടിന്റെ വാദങ്ങളെല്ലാം ന്യായീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ കൊടുത്ത ഈ തമിഴ് ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 20 മിനുട്ടിലധികം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററികള്‍ക്ക് മുല്ലപ്പെരിയാറിന്റെ യഥാര്‍ത്ഥ ചരിത്രം എന്നാണ് പേര് (The Mullai Periyar Dam real story)നല്‍കിയിരിക്കുന്നത്. തമിഴ്‌ലുള്ള ഡോക്യുമെന്റെറിയ്ക്ക് പ്രതികൂല പ്രതികരണം ലഭിച്ചത് വന്‍ തിരിച്ചടിയായിട്ടുണ്ട്.
Keywords: YouTube, Mullaperiyar, Tamilnadu, National, Documentary
കുട്ടികളുടെ ഫോട്ടോ ചേര്‍ക്കൂ, സ്വര്‍ണ്ണവും സമ്മാനങ്ങളും നേടൂ... മത്സരം പുരോഗമിക്കുന്നു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.