ന്യൂഡല്‍ഹി: മുന്‍ നിശ്ചയപ്രകാരം യു പി എ സര്‍ക്കാരിലെ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും രാജി വച്ചു. പ്രധാനമന്ത്രിയുടെ വീട്ടിലെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു. ഇതോടെ യു പി എസര്‍ക്കാരിന് തൃണമൂലിന്റെ 19 എം പിമാരുടെയും പിന്‍തുണ നഷ്ടമായി. മമത ബാനര്‍ജിയുമായി ഒത്തുതീര്‍പ്പിനുള്ള കോണ്‍ഗ്രസ് നീക്കങ്ങളൊന്നും വിജയിക്കാത്ത സാഹചര്യത്തിലാണ് മന്ത്രിമാരുടെ രാജി.
ഡീസല്‍ വില വര്‍ദ്ധന, സബ്‌സിഡിയോടെയുള്ള എല്‍ പി ജി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചത്, നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചത് എന്നീ കാര്യങ്ങളിലാണ് മമത കോണ്‍ഗ്രസുമായി ഇടഞ്ഞത്. യു പി എയുമായുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബന്ധം അവസാനിച്ചെന്ന് തൃണമൂല്‍ നേതാവ് സന്ദീപ് ബന്ദോപാധ്യായ പറഞ്ഞു. ഇനി ചര്‍ച്ചകള്‍ക്ക് സാഹചര്യമില്ല.സര്‍ക്കാരിന് പിന്‍തുണ പിന്‍വലിക്കുന്നത് അറിയിച്ചുള്ള കത്ത് രാഷ്ര്ടപതിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് കൈമാറി.
തൃണമൂല്‍ കോണ്‍ഗ്രസ് പിന്‍തുണ പിന്‍വലിച്ചെങ്കിലും സമാജ്‌വാദി പാര്‍ട്ടിയുടെ പിന്‍തുണ ഉള്ളതിനാല്‍ സര്‍ക്കാര്‍ നിലനില്‍ക്കും. ബി എസ് പിയുടെ പിന്‍തുണയുമുണ്ട്. എസ് പിക്ക് 22ഉം ബി എസ് പിക്ക് 21ഉം അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. തൃണമൂല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പിവാങ്ങിയ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളിലെ തൃണമൂല്‍ നേതൃത്വത്തിലുളള മന്ത്രിസഭയില്‍ നിന്ന് കോണ്‍ഗ്രസ് മന്ത്രിമാരും രാജിവയ്ക്കും. ശനിയാഴ്ച രാജി സമര്‍പ്പിക്കുമെന്നാണ് സൂചന.

keywords: national, trinamul congress, mamata banerji, ministers, resigned, cabinet,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.