ന്യൂഡല്‍ഹി: (www.kvartha.com 10/02/2015) ഡല്‍ഹിയില്‍ ഇനി ആം ആദ്മിയുടെ കൈകളില്‍ ഭദ്രം . സത്യപ്രതിജ്ഞ 14ന്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ആരംഭിച്ച ഡല്‍ഹി നിയമതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ ആം ആദ്മി വിജയിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ തന്നെ പ്രചരണചുമതചലയുള്ള നേതാവ് ബിജെപിയില്‍ നിന്ന് രാജി വച്ച് പോയതടക്കം നിരവധി വെല്ലുവിളികളാണ് ബിജെപിക്ക് നേരിടേണ്ടി വന്നത് . എഎപിയില്‍ നിന്ന് മറുകണ്ടം ചാടിയ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ബേദിയോട് ബിജെപിക്കകത്തുള്ള എതിര്‍പ്പുകളും പാര്‍ടിയെ പ്രതിസന്ധിയിലാക്കി. പാര്‍ടിക്കകത്ത് കിരണ്‍ബേദിയോടുള്ള എതിര്‍പ്പും തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ വിജയത്തിന് കാരണമായി.
വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 70 സീറ്റുകളില്‍ 67 സീറ്റുകളില്‍ ആം ആദ്മി പാര്‍ടിയും 3 സീറ്റുകളില്‍ ബിജെപിയും മുന്നിട്ടുനില്‍ക്കുന്നു. 15 വര്‍ഷം ഡല്‍ഹി ഭരിച്ച പാരമ്പര്യമുള്ള കോണ്‍ഗ്രസ് സം'പൂജ്യ'രായിരിക്കുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണാന്‍ സാധിക്കുന്നത്.
ഇക്കഴിഞ്ഞ ഏഴിനായിരുന്നു ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പു നടന്നത്. ഒന്നരവര്‍ഷത്തിനിടെ ഡല്‍ഹിയില്‍ നടന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. ഈ തെരഞ്ഞെടുപ്പില്‍ 673 പേരാണ് ജനവിധി തേടിയ തെരഞ്ഞെടുപ്പില്‍ 67.14 ശതമാനം ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തി. 1.33 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്.
Keywords: New Delhi, BJP, Election, Assembly, polling, Voters, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.