ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യം വിറ്റത് 12,000 രൂപയ്ക്ക്; വാങ്ങിയത് ചെറുകിട വ്യാപാരി
Nov 21, 2019, 10:55 IST
കൊല്‍ക്കത്ത: (www.kvartha.com 21.11.2019) ഗംഗാ നദിയില്‍ ചൂണ്ടയിട്ട് കിട്ടിയ മത്സ്യം വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക്. 18.5 കിലോ ഭാരമുണ്ടായിരുന്ന ഭെട്കി മത്സ്യമാണ് ചണ്ടയില്‍ കുരുങ്ങിയത്. ഇത് വില്പന നടത്തിയതാവട്ടെ 12,000 രൂപയ്ക്കും.
പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലെ ഉലുബരിയ സ്വദേശിയായ തരുണ്‍ ബേരയ്ക്കാണ് കോളടിച്ചത്. പതിവുപോലെ സുഹൃത്തുക്കള്‍ക്കൊപ്പം ഗംഗാ നദിയില്‍ ചൂണ്ടയിടാന് പോയതായിരുന്നു ഇയാള്‍.
നദിയിലേയ്ക്ക് ചൂണ്ടയെറിഞ്ഞ് അധികം വൈകുംമുമ്പ്തന്നെ മീന്‍ കൊളുത്തി. വലിക്കും തോറും ബലം കൂടിവന്നതോടെ കുരുങ്ങിയത് ചില്ലറകാരനായ മീനല്ലെന്ന് മനസ്സിലായി. വളരെ കഷ്ടപ്പെട്ട് മീനിനെ കരയ്‌ക്കെത്തിച്ചു. സാധാരണ ലഭിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് വലിപ്പമുള്ള മത്സ്യത്തെയാണ് ഇയാള്‍ക്ക് ലഭിച്ചത്.
തുടര്‍ന്ന് തരുണും സുഹൃത്തുക്കളും ചേര്‍ന്ന് മത്സ്യത്തെ ഫുലേശ്വര്‍ മാര്‍ക്കറ്റില്‍ എത്തിക്കുകയും വലിയ വിലയ്ക്ക് ലേലത്തില്‍ വില്‍ക്കുകയും ചെയ്തു. ഒരു ചെറുകിട വ്യാപാരിയാണ് ഈ വിലയ്ക്ക് മത്സ്യത്തെ വാങ്ങിയതെന്നതും കൗതുകമുണര്‍ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, India, Kolkata, West Bengal, fish, Rare-fish, Market, Fish Hunting a Archives
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.