ലക്‌നൗ: വെബ്ക്യാമറ തുറന്നുവെച്ച് കാമുകിക്ക് മുന്നില്‍ യുവാവ് തൂങ്ങിമരിച്ചു. കാമൂകിയുമായി ലൈവ് ചാറ്റിങ്ങിലൂടെ വാഗ്‌വാദം നടത്തിയ ശേഷമാണ് യുവാവ് ലൈവായി കാമുകിക്ക് മുന്നില്‍ ആത്മഹത്യ ചെയ്തത്. യുവാവ് ആത്മഹത്യ ചെയ്യുന്നത് കണ്ടിട്ടും പോലീസിലോ ബന്ധുക്കളെയോ വിവരം അറിയിക്കാതിരുന്നതിന് കാമുകിക്കെതിരേ പോലീസ് കേസെടുത്തു.
വാരണാസിയില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് ഓണ്‍ലെന്‍ ആത്മഹത്യ നടന്നത്. അങ്കിത് ശ്രീവാസ്തവ (25) എന്ന യുവാവാണ് കാമുകിയുമായി ചാറ്റിങ്ങിലൂടെ വഴക്കിട്ട് ആത്മഹത്യ ചെയ്തത്. അങ്കിത് ദിവസവും രാത്രി സ്വന്തം മുറിയിലിരുന്ന് കാമുകിയുമായി ചാറ്റിംഗ് നടത്താറുണ്ട്. ശനിയാഴ്ച ചാറ്റിംഗിനിടെ ഇരുവരും തമ്മില്‍ കടുത്ത വാക്കുതര്‍ക്കം നടന്നിരുന്നു. തര്‍ക്കത്തിനൊടുവില്‍ രോഷാകുലനായ അങ്കിത് മൊബൈല്‍ ഫോണ്‍ തറയില്‍ എറിഞ്ഞുടച്ചു. അതിനു ശേഷം കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്ന് വാരണാസി സുപ്രണ്ട് ഓഫ് പോലീസ് സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു.
അങ്കിത് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. ഇതിന് മുമ്പും ആത്മഹത്യാ പ്രവണത കാട്ടിയിട്ടുണ്ടെന്ന് അങ്കിതിന്റെ മാതാവ് അധ്യാപികയായ ഇന്ദിര ബാല ശ്രീവാസ്തവ പറഞ്ഞു. അങ്കിത് ആത്മഹത്യ ചെയ്ത കാര്യം മാത്രമെ വീട്ടുകാര്‍ ആദ്യം അറിഞ്ഞിരുന്നുള്ളു. യുവാവിന്റെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും പരിശോധിച്ചപ്പോഴാണ് കാമുകിയുമായി ചാറ്റിംഗ് നടത്തിയവിവരം പോലീസിന് ലഭിച്ചത്. ഈ സംഭവം കുടുംബത്തെ ഞെട്ടിച്ചതായി ബന്ധുവായ സീമ പറഞ്ഞു. അങ്കിതിന്റെ പിതാവ് റിട്ടേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനാണ്.

Keywords: UP, Youth, Love, Suicide, National, Web Cam, Chat, Police, Case, Lucknow, Ankith
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.