കര്‍ഷക സമരം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 15.10.2021) കര്‍ഷക സമരം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. നിഹാംഗ് അംഗം സരവ്ജിത് സിങ് ആണ് അറസ്റ്റിലായത്. ഇയാള്‍ വെള്ളിയാഴ്ച വൈകിട്ട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി. ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചതിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് അവകാശപ്പെട്ട് സിഖ് മതത്തിലെ സായുധവിഭാഗമായ നിഹാംഗുകളില്‍ ഒരു വിഭാഗം നേരത്തേ രംഗത്തുവന്നിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് സിംഘുവിലെ സമരവേദിയില്‍ പൊലീസ് ബാരികേഡില്‍ കെട്ടിത്തൂക്കിയ നിലയില്‍ പഞ്ചാബ് സ്വദേശി ലക്ബീര്‍ (35) സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇടതു കൈപ്പത്തി വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. കാലുകളും വെട്ടിമുറിച്ചിരുന്നു. യുവാവിനെ തല്ലിക്കൊന്നശേഷം പൊലീസ് ബാരികേഡില്‍ കെട്ടിത്തൂക്കിയതാണെന്നാണ് നിഗമനം.
Aster mims 04/11/2022

കര്‍ഷക സമരം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

Keywords:   'Nihang' Surrenders Claiming  Killing At Farmers' Protest: 10 Facts, New Delhi, News, Arrested, Criminal Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia