കര്‍ണാടക പ്രതിസന്ധി അയയുന്നു; മന്ത്രിമാര്‍ രാജി പിന്‍വലിച്ചു

 


ADVERTISEMENT

കര്‍ണാടക പ്രതിസന്ധി അയയുന്നു; മന്ത്രിമാര്‍ രാജി പിന്‍വലിച്ചു
ബാംഗ്ലൂര്‍ : മുഖ്യമന്ത്രി ഡി.വി സദാനന്ദഗൗഡയെ സമ്മര്‍ദ്ദത്തിലാക്കാന്‍ യെദ്യൂരപ്പ പക്ഷത്തെ രാജിവെച്ച ഒമ്പത് മന്ത്രിമാര്‍ രാജി പിന്‍വലിക്കും. ഇതോടെ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താത്കാലിക വിരാമമായി. പ്രശ്‌നങ്ങള്‍ തൃപ്തികരമായി പരിഹരിക്കാമെന്ന കേന്ദ്രനേതൃത്വത്തിന്റെ ഉറപ്പിലാണ് മന്ത്രിമാര്‍ രാജി പിന്‍വലിച്ചത്.

ജൂലായ് അഞ്ചിനകം മുഖ്യമന്ത്രി സദാനന്ദഗൗഡയെ മാറ്റി പകരം മുതിയ മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടാറെ മുഖ്യമന്ത്രിയാക്കണമെന്ന് യെദ്യൂരപ്പ പക്ഷം കേന്ദ്രനേതൃത്വത്തിന് നല്‍കിയ അന്ത്യശാസനം. ഇതിന്റെ സമ്മര്‍ദ്ദതന്ത്രവുമായാണ് ഒമ്പതു മന്ത്രിമാര്‍ രാജിവെച്ച് മന്ത്രിസഭയെ സമ്മര്‍ദത്തിലാക്കിയത്.

ഞായറാഴ്ച മന്ത്രി ജഗദീഷ് ഷെട്ടാറുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ യെദ്യൂരപ്പയ്ക്ക് പിന്തുണനല്‍കുന്ന 55 എം.എല്‍.എ.മാരും 8 എം.പിമാരും 15 എം.എല്‍.സി. മാരും പങ്കെടുത്തു. ജൂലായ് 19നകം മുഖ്യമന്ത്രിയെ മാറ്റണമെന്നായിരുന്നു ഇവര്‍ ആദ്യം മുന്നോട്ട് വെച്ച ആവശ്യം. എന്നാല്‍ ഇതില്‍ നിന്ന് വ്യതിചലിച്ച് മുഖ്യമന്ത്രിയുടെ രാജി ജൂലായ് അഞ്ചിനകം വേണമെന്നാവശ്യപ്പെടുകയായിരുന്നു.

കര്‍ണാടക ബി.ജെ.പിയിലും സര്‍ക്കാറിലുമുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കനായി ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ ധര്‍മ്മേന്ദ്രപ്രധാനാണ് കര്‍ണാടകയിലെത്തിയത്.

വൊക്കലിഗ സമുദായക്കാരനായ സദാനന്ദഗൗഡ സംസ്ഥാനത്തെ ജനതാദള്‍ (എസ്) നേതൃത്വവുമായി അതിരുവിട്ട അടുപ്പം പുലര്‍ത്തുന്നുണ്ടെന്നായിരുന്നു യെദ്യൂരപ്പ പക്ഷത്തിന്റെ ആരോപണം. മന്ത്രിസഭാംഗങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

Keywords:  Bangalore, Karnataka, Ministers, B.S.Yeddyurappa 



Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia