അ­ണ്ണാ­ഹ­സാരെ­യെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു

 


അ­ണ്ണാ­ഹ­സാരെ­യെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു
ദില്ലി: അണ്ണാ ഹസാരെ ആശുപത്രി­യില്‍. ദേഹാസ്വാസ്ഥ്യത്തെ തു­ടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അണ്ണാ ഹസാ­രെ­ ഇ­പ്പോള്‍ ഐ.സി.യു.വിലാണ്. ലോക്പാല്‍ ബില്ലിനായി പോരാടുന്ന സാമൂഹ്യപ്രവര്‍­ത്ത­കന്‍ കൂ­ടി­യാ­ണ് അ­ദ്ദേഹം.

ഗുഡ്­ഗാവിലെ സ്വകാര്യ ആശുപത്രി­യിലാണ് 75­ കാരനായ ഹസാ­രെ­യെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹസാരെ സംഘാം­ഗവും ഐ.പി.എസ്. ഉ­ദ്യോ­ഗ­സ്ഥ­യുമായ കിരണ്‍ ബേദിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

അണ്ണാ പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് അരവിന്ദ് കെജ്‌­രിവാളും ട്വീറ്റ് ചെ­യ്­തി­ട്ടു­ണ്ട്. ആം ആദ്മി നേ­താവായ കെജ്‌­രിവാളിന് അധികാരക്കൊതിയാണെന്ന് ഹസാരെ വിമര്‍ശിച്ചിരുന്നു. പണത്തിലൂടെ അധികാരം, അധികാരത്തിലൂടെ പണം എ­ന്ന­താണ് കെജ്‌­രിവാളി­ന്റെ നയമെന്നും അ­തൊ­രി­ക്കലും അംഗീക­രി­ക്കാന്‍ ക­ഴിയില്ലെന്നും ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെ­യ്യാന്‍ ഉദ്ദേ­ശി­ക്കുന്നില്ലെന്നും ഹസാരെ തുറന്നടിച്ചിരുന്നു.

Keywords:  Anna Hazare, Hospital, New Delhi, Lokpal Bill, Social Network, Government-employees, Kiran Bedi, Twitter, Poster, Cash, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia