Natasa Stankovic | വിവാഹ മോചനത്തെ കുറിച്ച് പ്രതികരിക്കാതെ നടാഷ സ്റ്റാന്‍കോവിച്; സുഹൃത്തിനൊപ്പം നടന്നുപോകുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍


*സുഹൃത്ത് അലക്‌സാണ്ടര്‍ അലെക്‌സി ജിം ട്രെയിനറാണ്
*സെര്‍ബിയന്‍ പൗരനായ അലക്‌സാണ്ടറും ബോളിവുഡ് താരം ദിഷ പടാണിയും പ്രണയത്തിലാണെന്നുള്ള റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു
മുംബൈ:(KVARTHA) കഴിഞ്ഞ ദിവസമാണ് ക്രികറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിചും വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് ചൂടേറിയ ചര്‍ചകള്‍ തുടരുകയാണ്.
അതിനിടെ സുഹൃത്തും ജിം ട്രെയിനറുമായ അലക്‌സാണ്ടര്‍ അലെക്‌സിയോടൊപ്പം നടന്നുപോകുന്ന നടാഷയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. അലക്‌സാണ്ടര്‍ അലെക്‌സി സെര്‍ബിയന്‍ പൗരനാണ്. വിവാഹ മോചനത്തെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നപ്പോള്‍, നടാഷ പ്രതികരിക്കാന്‍ തയാറായില്ല. ഫോടോയ്ക്ക് പോസ് ചെയ്ത ശേഷം അലക്‌സാണ്ടറിനൊപ്പം നടന്നുപോകുകയായിരുന്നു. അലക്‌സാണ്ടറും ബോളിവുഡ് താരം ദിഷ പടാണിയും പ്രണയത്തിലാണെന്നുള്ള റിപോര്‍ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നടാഷ ഹാര്‍ദിക് പാണ്ഡ്യയുടെ പേര് നീക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നുള്ള റിപോര്‍ടുകള്‍ പുറത്തുവന്നത്. എന്നാല്‍ പാണ്ഡ്യയോ, നടാഷയോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐപിഎലിന് ശേഷം ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കത്തിലാണ് പാണ്ഡ്യ.
ലോകകപ്പിനായി യുഎസിലേക്ക് പോയ ആദ്യ ഇന്‍ഡ്യന്‍ സംഘത്തില്‍ പാണ്ഡ്യ ഉണ്ടായിരുന്നില്ല. 2020 മേയിലായിരുന്നു പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിചും വിവാഹിതരായത്. കോവിഡ് ലോക് ഡൗണിനിടെയായിരുന്നു ഇരുവരും വിവാഹിതരായ കാര്യം ആരാധകരെ അറിയിച്ചത്. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. പിന്നീട് 2023 ഫെബ്രുവരിയില്‍ വിഹാഹച്ചടങ്ങുകള്‍ വീണ്ടും നടത്തി. ഇരുവരുടേയും കുടുംബങ്ങളും സുഹൃത്തുക്കളുമായി വലിയ ആഘോഷമായിട്ടായിരുന്നു ചടങ്ങുകള്‍ നടത്തിയത്.