Narendra Modi | മുസ്ലിംകളോട് എന്തൊരു സ്നേഹം പ്രധാനമന്ത്രിക്ക്; ഈ നിഷ്കളങ്കനെയാണോ നിങ്ങൾ കുറ്റം പറഞ്ഞത്!

 


/ മിന്റാ മരിയ തോമസ് 

(KVARTHA) ഇത് രാത്രിയിലെ നിലപാട്. രാവിലെ നിലപാട് വീണ്ടും മാറും. ഉച്ചയ്ക്കും വൈകീട്ടും വേറെ വേറെ നിലപാട് ആയിരിക്കും. ഈ സാധു മനുഷ്യന് എതിരെയാണല്ലോ കോണ്‍ഗ്രസ് പരാതി നല്‍കിയത് എന്നാലോചിക്കുമ്പോൾ നമ്മുടെ  തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പോലും ചിലപ്പോൾ സങ്കടപ്പെട്ടു പോയെന്നിരിക്കും. ഇതുവരെ രായ്ക്കുരാമാനം ഹിന്ദു, മുസ്ലിം, പള്ളി, അമ്പലം എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന നമ്മുടെ പ്രധാനമന്ത്രി ഇപ്പോൾ പറയുന്നു താന്‍ ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന്. തന്റെ പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നൽകിയെന്ന്. 

Narendra Modi | മുസ്ലിംകളോട് എന്തൊരു സ്നേഹം പ്രധാനമന്ത്രിക്ക്; ഈ നിഷ്കളങ്കനെയാണോ നിങ്ങൾ കുറ്റം പറഞ്ഞത്!

അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ: 'ഞാന്‍ ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല. ഒരിക്കലും അത് ചെയ്യുകയുമില്ല. പക്ഷെ ഞാന്‍ മുത്തലാഖ് തെറ്റാണെന്ന് പറഞ്ഞാല്‍ എന്നെ മുസ്ലിം വിരുദ്ധനാക്കും. ആ നിലയില്‍ ഞാന്‍ മുദ്രകുത്തപ്പെട്ടാല്‍ അതെന്റെ വിഷയമല്ല വിമര്‍ശകരുടെ കുഴപ്പമാണ്. പ്രതിപക്ഷം പൂര്‍ണ്ണമായും വര്‍ഗീയ അജണ്ടയാണ് പിന്തുടരുന്നത്. ഞാന്‍ അത് തുറന്ന് കാണിക്കുകയാണ്. ന്യൂനപക്ഷങ്ങളെ കരാര്‍ സമ്പ്രദായത്തില്‍ കൊണ്ടുവരുമെന്ന് അവര്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്നതാണ് പ്രശ്‌നം. ഞാന്‍ ആ രീതിയെ എതിര്‍ക്കുന്നുവെങ്കില്‍ അത് മതേതരത്വ നിലപാട് കൊണ്ടാണ്'.

ന്യൂനപക്ഷമെന്നോ മുസ്ലിം എന്നോ ഉപയോഗിക്കുമ്പോള്‍ താന്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നുവെന്ന നിലയിലാണ് എടുക്കപ്പെടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. എന്തൊക്കെയാണ് ഈ കേൾക്കുന്നത് അല്ലേ? നമ്മുടെ പ്രധാനമന്ത്രി തന്നെയാണോ ഈ പറയുന്നത് എന്ന് സംശയിക്കുന്നവരാകും ഏറെയും. എന്നാൽ സംഗതി സത്യമാണ് മോദിജി തന്നെയാണ് ഈ പറഞ്ഞിരിക്കുന്നത്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി ഇത് പറഞ്ഞത്. മതസൗഹാർദവും മുസ്ലീംങ്ങങ്ങളോടു പ്രത്യേക വാത്സല്യവും ഉള്ള പാവം ഒരു നിഷ്കളങ്കൻ. ആരാ അദ്ദേഹം ഹിന്ദു മുസ്ലീം രാഷ്ട്രീയം കളിക്കുന്നു എന്ന് പറഞ്ഞത്. ആരായാലും പറഞ്ഞത് ഒത്തിരി മോശമായി പോയി. 

സ്വബോധം പോലും ഇല്ലാതെ താനെന്തു പറയുന്നു എന്ന് മനസ്സിലാക്കാൻ പോലും ആവാത്ത രീതിയിൽ ഒരു പ്രധാനമന്ത്രി അധഃപതിച്ചു പോയെന്നല്ലെ നമുക്ക് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുകയെന്നാണ് പ്രതിപക്ഷ വിമർശനം. എല്ലാവരെയും ഉൾകൊള്ളുന്ന ഒരു പ്രധാനമന്ത്രിക്കേ ഇന്ത്യയെ നയിക്കാൻ കഴിയൂ. 13 കോടി ബ്രാഹ്മണർ ഉള്ള ഈ രാജ്യത്ത് 80 കോടി ന്യൂന പക്ഷങ്ങളെ കൂടിയാണ് ഭരിക്കുന്നത് എന്ന ബോധം ഇല്ലാത്ത ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്.  ഇന്ത്യയിൽ ജീവിക്കുന്ന ജനങ്ങൾ മണ്ടൻമ്മാരല്ല എന്ന് മനസ്സിലാക്കാനുള്ള  തിരിച്ചറിവ് കേന്ദ്രം ഭരിക്കുന്ന സർക്കാരിന് വേണം.  

ഇന്ത്യയിലെ 90%ആളുകളും ചിന്തിക്കുന്നത്  സ്വസ്ഥമായ ഭരണമാണ്. ഇന്ത്യയിലെ ഒരു മതത്തിനെയും ഒറ്റക്ക് അടക്കി വാഴാൻ സാധിക്കില്ല. ഈ ഭരണകൂടം അത് മനസ്സിലാക്കിയാൽ നല്ലത്. ചില മതക്കാരെ അടർത്തി മാറ്റാൻ ഒരുപാട് ശ്രമിക്കുന്നുണ്ട് എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. പക്ഷെ അത് ഇറച്ചി കോഴിയുടെ ആയുസ് മാത്രമെ ഉള്ളൂ എന്ന് അവർ തിരിച്ചറിയാൻ സമയമെടുക്കും. ആ തിരിച്ചറിവിൽ നിന്നുണ്ടായതാണോ മോദിയുടെ ഈ മോങ്ങൽ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. തരികിട മാറ്റി നിർത്തി ജനാധിപത്യ  ഇന്ത്യയെ നയിക്കാൻ  പറ്റുമോ എന്ന് ആലോചിക്കുന്നതാവും മോദിയെ പോലുള്ള പ്രധാനമന്ത്രിക്ക് നല്ലത്. 

മനുഷ്യന് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യം ആക്കിമാറ്റിയ ഭരണാധികാരി ഇതിൽ കൂടുതൽ ജനങ്ങളോട് എന്താണ് ചെയ്യാനുള്ളത്. ഇന്ത്യയുടെ ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്ത അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം ഇവയാണു ലോകത്തു മറ്റേതു രാജ്യത്തിന്റെ മൂമ്പിലും ഇന്ത്യയുടെ തല ഉയർന്നു നിൽക്കാൻ സഹായമായത്. ഈ മൂല്യങ്ങളോടു ബിജെപിക്കു നിഷേധാത്മകമായ സമീപനം ആണെന്നു മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഈ മൂല്യങ്ങൾ കെട്ടിപ്പടുക്കാൻ ത്യാഗോജ്ജ്വലമായ സേവനം നടത്തിയ മുൻ പ്രധാനമന്ത്രിമാരെ, പ്രത്യേകിച്ചു നെഹ്റു കുടുബത്തെ, തരംതാഴ്ത്തി കാണിക്കാനുള്ള ശ്രമമാണു ബിജെപിയുടെയും മോദിയുടെയും ഭാഗത്തു നിന്ന് നടക്കുന്നതെന്നാണ് ആക്ഷേപം. 

മോദിയുടെ ഭരണപരാജയം എല്ലാം മുൻകാല ഭരണകർത്താക്കളുടെ ന്യൃനതകളായി ചിത്രീകരിച്ച്, ഇരിക്കുന്ന മരക്കൊമ്പു മുറിക്കുന്ന പണിയാണ് പ്രധാനമന്ത്രിയും കൂട്ടരും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം. ജനങ്ങൾ എതിരാകുന്നു എന്ന് മനസ്സിലായപ്പോൾ ഉണ്ടായ ജല്പനമാണ് നാം ഇപ്പോൾ പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെ കേട്ടത്. ഇവിടെ കുത്തിവെച്ച വർഗീയതയും വർഗീയ വിഷമൊന്നും അത്രപെട്ടെന്ന് ജനമനസ്സുകളിൽ നിന്ന് തേഞ്ഞു മാഞ്ഞു പോകുമെന്ന് തോന്നുന്നില്ല.ഇത്രയ്ക്ക് സത്യസന്ധനാവാൻ രാമന് പോലും സാധിക്കില്ല! അതാണ് സത്യം.

Keywords:  News, Malayalam News, Politics, Election, Lok Sabha election, Narendra Modi ,Lok-Sabha-Election-2024,  Narendra Modi's new stand on Muslims 


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia