MV Govindan | പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് പൊട്ടി മരിച്ചവരുടെ പേരിലുള്ള സ്മാരക മന്ദിരം ഉദ് ഘാടനത്തിന് എംവി ഗോവിന്ദന്‍ എത്തിയില്ല; സിപിഎം സംസ്ഥാന സെക്രടറിയെ പുറകോട്ട് അടുപ്പിച്ചത് വിവാദങ്ങളെന്ന് സൂചന

 


കണ്ണൂര്‍: (KVARTHA) ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി നിര്‍മിച്ച രക്തസാക്ഷി സ്മാരക മന്ദിരം ഉദ് ഘാടനം ചെയ്യുന്നതില്‍ നിന്നും സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ വിട്ടുനിന്നു. പകരം പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രടറിയായിരുന്ന എംവി ജയരാജനാണ് സ്മാരക മന്ദിരം ഉദ് ഘാടനം ചെയ്തത്.

MV Govindan | പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് പൊട്ടി മരിച്ചവരുടെ പേരിലുള്ള സ്മാരക മന്ദിരം ഉദ് ഘാടനത്തിന് എംവി ഗോവിന്ദന്‍ എത്തിയില്ല; സിപിഎം സംസ്ഥാന സെക്രടറിയെ പുറകോട്ട് അടുപ്പിച്ചത് വിവാദങ്ങളെന്ന് സൂചന
 
ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ സ്മൃതി മന്ദിരം പാര്‍ടി സംസ്ഥാന സെക്രടറി ഉദ് ഘാടനം ചെയ്യുമെന്ന വാര്‍ത്ത പുറത്തുവന്നത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇതേ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും പാര്‍ടി കണ്ണൂര്‍ ജില്ലാ കമിറ്റി തീരുമാനിച്ചത് പ്രകാരമാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നുമായിരുന്നു നേരത്തെ എം വി ഗോവിന്ദന്റെ പ്രതികരണം. ഇതിനിടെയാണ് അദ്ദേഹം രക്തസാക്ഷി മന്ദിരം ഉദ് ഘാടനം ചെയ്യാതെ വിട്ടുനിന്നത്.

പാര്‍ടി തീരുമാനിച്ച പ്രകാരം പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതികരിച്ച എംവി ഗോവിന്ദന്‍ അപ്രതീക്ഷിതമായി വിട്ടുനിന്നത് സിപിഎം അണികളില്‍ ചര്‍ചയായിട്ടുണ്ട്. പാനൂര്‍ ചെറ്റക്കണ്ടിയില്‍ ഷൈജു, സുബീഷ് എന്നിവര്‍ക്കായാണ് മന്ദിരം പണിതത്. കഴിഞ്ഞ ഒമ്പത് വര്‍ഷവും രക്തസാക്ഷി അനുസ്മരണം നടന്നിട്ടുണ്ട്. നാടാകെ സ്‌നേഹിക്കുന്നവരായിരുന്നു ഷൈജുവും സുബീഷുമെന്ന് ഉദ് ഘാടന പ്രസംഗത്തില്‍ എം വി ജയരാജന്‍ പറഞ്ഞു.

പാനൂര്‍ ചെറ്റക്കണ്ടിയിലെ സംഭവത്തെ പാര്‍ടി തള്ളിപ്പറഞ്ഞിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം അന്ന് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ യുഡിഎഫ് സര്‍കാര്‍ പല കള്ളക്കേസുകളും എടുത്തുവെന്നും എം വി ജയരാജന്‍ ആരോപിച്ചു. ലോക് സഭാ തിരഞ്ഞെടുപ്പ് സമയത്ത് പാനൂരില്‍ ഉണ്ടായ സ്‌ഫോടനത്തെ സിപിഎം അംഗീകരിക്കില്ലെന്നും രണ്ടും രണ്ട് സംഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ സ്‌ഫോടനം രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ കുടിപ്പകയുടെ ഭാഗമാണെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

Keywords: MV Govindan did not attend the inauguration of the memorial building named after those who died in bomb blast, Kannur, News, Inauguration, CPM, Memorial Building, MV Govindan, CPM, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia