Health Study | 'മൊബൈല്‍ ഫോണുകളുടെ ഉപയോഗം മസ്തിഷക കാന്‍സറിന് കാരണമാകുന്നില്ല'; വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

 
Mobile Phones Not Linked to Brain Cancer: WHO

Representational Image Generated by Meta AI

1994 മുതൽ 2022 വരെയുള്ള 63 പഠനങ്ങൾ വിശകലനം ചെയ്തു
* മുതിർന്നവരിലും കുട്ടികളിലും നടത്തിയ പഠനമാണ് ഇത്

ലണ്ടന്‍: (KVARTHA) മൊബൈന്‍ ഫോണുകളുടെ അമിത ഉപയോഗം വര്‍ധിച്ചുവരുന്ന മസ്തിഷ്‌ക കാന്‍സറിന് കാരണമാകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (WHO) യുടെ പുതിയ പഠനം. ലോകത്തിന്റെ പലഭാഗത്തും നിന്നും ലഭ്യമായ പ്രസിദ്ധീകരണ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗവും മസ്തിഷ്‌ക കാന്‍സറും തമ്മില്‍ ബന്ധമില്ലെന്ന് കണ്ടെത്തിയത്. 

വയര്‍ലെസ് സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടും, അതിനനുപാതികമായി മസ്തിഷ്‌ക ക്യാന്‍സറുകളുടെ വളര്‍ച്ചയില്‍ വര്‍ദ്ധനവുണ്ടായിട്ടില്ലെന്നാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച അവലോകനത്തില്‍ കണ്ടെത്തിയത്. ദീര്‍ഘനേരം ഫോണ്‍ വിളിക്കുന്ന ആളുകള്‍ക്കും ഒരു ദശാബ്ദത്തിലേറെയായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.

അന്തിമ വിശകലനത്തില്‍ 1994-2022 വരെയുള്ള 63 പഠനങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന്റെ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുള്ള 11 വിദഗ്ധരാണ് ഈ പഠനം വിലയിരുത്തിയത്. മൊബൈല്‍ ഫോണുകളിലും ടിവി, ബേബി മോണിറ്ററുകള്‍, റഡാര്‍ എന്നിവയിലും ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സിയുടെ ഫലങ്ങളാണ് ഈ പഠനത്തിലൂടെ വിലയിരുത്തിയതെന്ന് ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡ്  സര്‍വകലാശാലയിലെ കാന്‍സര്‍ എപ്പിഡെമിയോളജി പ്രൊഫസറായ മാര്‍ക്ക് എല്‍വുഡ് വ്യക്തമാക്കി. 

പഠന വിശകലനത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു അപകടസാധ്യതകളും കാണിച്ചിട്ടില്ല. മുതിര്‍ന്നവരിലും കുട്ടികളിലുമുള്ള മസ്തിഷ്‌ക ക്യാന്‍സര്‍ അവലോകനമാണ് നടത്തിയത്. പിറ്റിയൂട്ടറി ഗ്രന്ഥി, ഉമിനീര്‍ ഗ്രന്ഥികള്‍ എന്നിവയില്‍ കാണപ്പെടുന്ന അര്‍ബുദം, രക്താര്‍ബുദം തുടങ്ങിയവയ്ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം, ബേസ് സ്റ്റേഷനുകള്‍ അല്ലെങ്കില്‍ ട്രാന്‍സ്മിറ്ററുകള്‍, തൊഴില്‍ രംഗങ്ങളിലെ ഉപയോഗം എന്നിവയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് പഠനത്തില്‍ വിശകലനം ചെയ്തത്. അതേസമയം മറ്റു ക്യാന്‍സറുകളില്‍ പ്രത്യേകമായി വിശകലനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇതിന് മുന്‍പും സമാനമായ പഠനം നടന്നിരുന്നു. അതില്‍ ലോകാരോഗ്യ സംഘടനയും മറ്റ് അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങളും മൊബൈല്‍ ഫോണുകളുടെ റേഡിയേഷൻ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നതായി കൃത്യമായ തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും കൂടുതല്‍ ഗവേഷണം ഈ വിഷയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ (IARC) ഇത് നിലവില്‍ 'കാര്‍സിനോജെനിക്' അല്ലെങ്കില്‍ ക്ലാസ് 2ബി എന്ന് തരംതിരിച്ചിട്ടുണ്ട്. 

ഈ ഏജന്‍സികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഈ മാര്‍ഗമാണ് അവര്‍ വിശകലനത്തിനായി ഉപയോഗിക്കുന്നത്. 2011-ന് ശേഷം പുതിയ കാര്യങ്ങൾ മനസ്സിലായതിനാൽ, ഈ വിഷയം വേഗം വീണ്ടും പരിശോധിക്കണമെന്ന് ഏജന്‍സിയുടെ ഉപദേശക സംഘം പറയുന്നു.

#mobilephone #braincancer #WHO #health #study #cancer #radiation #wirelesstechnology

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia