Paris-olympics | പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ മനു ഭാക്കറിന് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാരീസ് ഒളിംപിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ
ന്യൂഡെല്‍ഹി: (KVARTHA) പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയ മനു ഭാക്കറിന് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ചരിത്ര നേട്ടമെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയെന്നത് കൂടുതല്‍ സവിശേഷമാക്കുന്നു. മഹത്തായ നേട്ടമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാരീസ് ഒളിംപിക്സിലെ ആദ്യ മെഡല്‍ നേട്ടത്തിന്റെ ആഘോഷത്തിലാണ് രാജ്യം. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ മനു ഭാക്കറിന് നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്‌സ് മെഡല്‍ നേടുന്നത്. ഷൂട്ടിങ്ങില്‍ 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്കാണ് ഭാക്കര്‍ വിരാമമിട്ടത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം.