Arrested | മദ്യലഹരിയില്‍ ഭിന്നശേഷിക്കാരനായ അമ്മാവനെ വീട്ടില്‍ നിന്നും അടിച്ചുകൊന്ന കേസില്‍ പ്രതിയായ മരുമകന്‍ റിമാന്‍ഡില്‍
May 14, 2024, 16:08 IST
കണ്ണൂര്‍: (KVARTHA) കുടുംബ വഴക്കിനെ തുടര്‍ന്ന് തളര്‍വാതത്താല്‍ ഇരുകാലുകള്‍ക്കും ചലന ശേഷിയില്ലാത്ത വൃദ്ധനായ അമ്മാവനായ വീട്ടില്‍ നിന്നും അടിച്ചുകൊന്ന കേസില്‍ സഹോദരി പുത്രനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഉദയഗിരി പുല്ലരി തൊമരക്കാട്ട കുമ്പുക്കല്‍ ദേവസ്യയെന്ന തങ്കച്ചനാ(76)ണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സൈമോനെയാ(36)ണ് ആലക്കോട് എസ് എച് ഒ അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ദേവസ്യയുടെ സഹോദരി അന്നക്കുട്ടിയെന്ന കുഞ്ഞൂഞ്ഞമ്മയുടെ മകനാണ് സൈമോന്‍.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ തൊമരക്കാട് കുളത്തിന് സമീപത്തെ വീട്ടില്‍വെച്ചാണ് ദേവസ്യ കൊല്ലപ്പെടുന്നത്. റോഡില്‍ നിന്നും 200-മീറ്ററോളം മാറി മലമുകളിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ദേവസ്യ ചെറുപ്പത്തിലെ ഇരുകാലുകളും തളര്‍ന്ന നിലയിലാണ് ജീവിച്ചിരുന്നത്.

ഇദ്ദേഹവും അനുജന്‍ തോമ്മക്കുട്ടന്‍, അന്നക്കുട്ടിയുടെ മറ്റൊരു മകന്‍ ഉദയഗിരിയിലെ ചുമട്ടുതൊഴിലാളിയായ ഷൈജു എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. ഇടയ്ക്കിടെ സൈമോനും ഇവിടെയെത്തി താമസിക്കാറുണ്ട്. എളമ്പേരത്ത് മീന്‍ കച്ചവടം നടത്തുന്ന ഇയാള്‍ തളിപ്പറമ്പിലും തൊമരക്കാട്ടും മാറി മാറിയാണ് താമസിച്ചു വന്നിരുന്നത്.
കഴിഞ്ഞ ദിവസവും സൈമോന്‍ തൊമരക്കാട്ടെ വീട്ടിലെത്തിയിരുന്നു. ഞായറാഴ്ച വൈകുന്നേരം ഇവിടെവെച്ച് ഇയാള്‍ ദേവസ്യയുമായി വഴക്കുണ്ടാക്കുകയും കട്ടിലും മേശയും അടക്കമുളള സാധനങ്ങള്‍ മദ്യലഹരിയില്‍ തകര്‍ക്കുകയും ചെയ്തു. ഇതിനെ ദേവസ്യ ചോദ്യം ചെയ്തപ്പോഴാണ് കട്ടിലിന്റെ തടിയും മറ്റും ഉപയോഗിച്ച് ഇദ്ദേഹത്തെ ദേഹമാസകലം അടിച്ച് പരുക്കേല്‍പ്പിച്ചത്. അക്രമം തടയാന്‍ അന്നക്കുട്ടിയും ഷൈജുവും ശ്രമിച്ചപ്പോള്‍ ഇവരെയും ഇയാള്‍ അക്രമിച്ചു.
തലയ്ക്ക് ഉള്‍പെടെ മാരകമായി പരുക്കേറ്റ ദേവസ്യ ഇതിനിടെ മരിച്ചു. സമീപത്തൊന്നും വീടുകളില്ലാത്തതിനാല്‍ സംഭവം പുറം ലോകമറിയാന്‍ ഏറെ വൈകിയിരുന്നു. ഇതിനിടെ വീട്ടുകാര്‍ അയല്‍വാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ആലക്കോട് എസ് ഐ കെവി സുനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.
വീട്ടിലെ മുറിക്കുളളില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് ദേവസ്യയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടുമണിക്കൂര്‍ മുന്‍പെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചിരുന്നു.

ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന സൈമോനെ പൊലീസ് പ്രദേശവാസികളുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി. ഇതിനുശേഷം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ദേവസ്യയുടെ മൃതദേഹം സംസ്‌കരിച്ചു.
Keywords: Man arrested for murder case, Kannur, News, Arrest, Murder case, Police, Dead Body, Remanded, Criminal Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.