SWISS-TOWER 24/07/2023

Lay's Chips | ലെയ്‌സ് ചിപ്‌സ് പുതിയ എണ്ണയിലേക്ക്! പാം ഓയിലിന്റെ ഉപയോഗം കുറയ്ക്കും; നടപടി ആരോഗ്യ ആശങ്കൾക്കിടെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) ലോകമെമ്പാടും ഏറെ പ്രചാരമുള്ള ഉരുളക്കിഴങ്ങ് ചിപ്സ് ബ്രാൻഡായ ലേയ്സ് ചിപ്സിന്റെ നിർമാണത്തിൽ ഉപയോഗിക്കുന്ന എണ്ണയിൽ മാറ്റം വരുത്താനുള്ള പദ്ധതിയിൽ കമ്പനി. ഇപ്പോൾ ഉപയോഗിക്കുന്ന എണ്ണയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. പാം ഓയിലിന്റെ (Palm Oil) ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ എണ്ണകൾ പരിഗണിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു.

Lay's Chips | ലെയ്‌സ് ചിപ്‌സ് പുതിയ എണ്ണയിലേക്ക്! പാം ഓയിലിന്റെ ഉപയോഗം കുറയ്ക്കും; നടപടി ആരോഗ്യ ആശങ്കൾക്കിടെ

പുതിയ എണ്ണ എന്തായിരിക്കും?

ഇതുവരെ കമ്പനി പുതിയ എണ്ണ ഏതായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ എണ്ണകൾക്കാണ് കമ്പനി മുൻഗണന നൽകുന്നതെന്നാണ് വിവരം. ലെയ്‌സ് നിർമിക്കുന്ന ബ്രാൻഡായ പെപ്‌സികോ ഇന്ത്യൻ ഉൽപന്നത്തിൽ പാം ഓയിൽ ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ അമേരിക്കയിൽ ഇതുപയോഗിക്കാറില്ലെന്നും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ താരം രേവന്ത് ഹിമത്സിങ്ക രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു.

കമ്പനിയുടെ യുഎസ് വെബ്‌സൈറ്റിൽ, ചിപ്‌സ് 'ഹൃദയത്തിന് ആരോഗ്യകരം' എന്ന് കണക്കാക്കാവുന്ന എണ്ണകളിലാണ് പാകം ചെയ്യുന്നതെന്ന് കമ്പനി പറയുന്നു. 80% അപൂരിത കൊഴുപ്പും 20% പൂരിത കൊഴുപ്പും 0 ഗ്രാം ട്രാൻസ് ഫാറ്റും ഉള്ള എണ്ണയാണ് ഉപയോഗിക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ പാം ഓയിലിന്റെ അമിത ഉപയോഗം കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുമെന്ന ആശങ്ക ആരോഗ്യ വിദഗ്ധർ ഉയർത്തിയിരുന്നു.

അമിതമായ പാമോയിൽ ഉപയോഗം ചീത്ത കൊളസ്‌ട്രോൾ വർധിപ്പിക്കുകയും നല്ല കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പുതിയ എണ്ണയിലേക്കുള്ള പൂർണമായ മാറ്റം എപ്പോൾ നടപ്പിലാക്കുമെന്ന് പെപ്‌സികോ വ്യക്തമാക്കിയിട്ടില്ല.

Keywords:  News, Malayalam News, National, Health, Lay's Chips, Potato Chips, Plam Oil, Cholesterol, Lay's Chips To Soon Have New Oil Blend
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia