Train | മണ്ണിടിച്ചിൽ: ബെംഗ്ളൂറു - മംഗ്ളുറു റൂട്ടിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി; ചിലത് വഴിതിരിച്ചുവിട്ടു; അറിയാം
കണ്ണൂർ - ബെംഗളൂരു എക്സ്പ്രസ് ഓഗസ്റ്റ് 11ന് ഷൊർണൂർ, പോദനൂർ, ഈറോഡ്, സേലം, ബംഗാരപേട്ട വഴിയായിരിക്കും സർവീസ്
പാലക്കാട്: (KVARTHA) മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ബെംഗളുരു-മംഗളുരു റൂട്ടില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയപ്പോൾ മറ്റുചില വണ്ടികൾ വഴിതിരിച്ചുവിട്ടു. കര്‍ണാടക ഹാസനിലെ സകലേഷ് പുര-ബല്ലുപേട്ട് സ്റ്റേഷനുകൾക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്.
റദ്ദാക്കിയ ട്രെയിനുകൾ:
* ഓഗസ്റ്റ് 11നുള്ള കാർവാർ - ബെംഗളൂരു എക്സ്പ്രസ് (16596)
* ഓഗസ്റ്റ് 11നുള്ള എസ്.എം.വി.ടി ബെംഗളൂരു - മുറുഡേശ്വർ എക്സ്പ്രസ് (16585)
* ഓഗസ്റ്റ് 12നുള്ള മംഗളൂരു സെൻട്രൽ - വിജയപുര സ്പെഷൽ എക്സ്പ്രസ് (07378)
* ഓഗസ്റ്റ് 12നുള്ള യശ്വന്ത്പൂർ ജംഗ്ഷൻ - കർവാർ എക്സ്പ്രസ് (16515)
* ഓഗസ്റ്റ് 12നുള്ള മംഗളൂരു ജംഗ്ഷൻ - യശ്വന്ത്പൂർ ജംഗ്ഷൻ എക്സ്പ്രസ് (16576)
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ:
* മുറുഡേശ്വർ - ബെംഗളൂരു എക്സ്പ്രസ് (16586) ഓഗസ്റ്റ് 11ന് മുറുഡേശ്വറിൽ നിന്ന് പുറപ്പെട്ട് മംഗളൂരു ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. മംഗളൂരു ജംഗ്ഷനുശേഷമുള്ള സർവീസ് റദ്ദാക്കി.
* വിജയപുര - മംഗളൂരു സെൻട്രൽ എക്സ്പ്രസ് (07377) ഓഗസ്റ്റ് 11ന് വിജയപുരയിൽ നിന്ന് പുറപ്പെട്ട് ബാഗൽകോട്ടിൽ യാത്ര അവസാനിപ്പിക്കും. ബാഗൽകോട്ടിനുശേഷമുള്ള സർവീസ് റദ്ദാക്കി.
വഴിതിരിച്ചുവിട്ടവ:
* കണ്ണൂർ - ബെംഗളൂരു എക്സ്പ്രസ് (16512) ഓഗസ്റ്റ് 11ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഷൊർണൂർ, പോദനൂർ, ഈറോഡ്, സേലം, ബംഗാരപേട്ട വഴിയായിരിക്കും സർവീസ്.
* ബെംഗളൂരു - കണ്ണൂർ എക്സ്പ്രസ് (16511) ഓഗസ്റ്റ് 11ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ബംഗാരപേട്ട, സേലം, ഈറോഡ്, ഷൊർണൂർ വഴിയായിരിക്കും സർവീസ്.