KSU Protests | ഗാന്ധിജിയെ അവഹേളിക്കുന്ന പരാമര്‍ശം: പ്രധാനമന്ത്രിക്ക് 'എന്റെ സത്യാന്വേഷണ പരീക്ഷണ കഥ' അയച്ച് കൊടുത്ത് കെ എസ് യുവിന്റെ പ്രതിഷേധം


കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍ പാളാട് അധ്യക്ഷത വഹിച്ചു.
അഹിംസയിലൂടെ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കിയ ധിഷണാശാലിയായ പോരാളിയാണെന്നും ജനഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും നേതാക്കള്‍
കണ്ണൂര്‍: (KVARTHA) മഹാത്മാ ഗാന്ധിജിയെ ലോകമറിഞ്ഞത് ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം രാഷ്ട്ര പിതാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.
നിരവധി സമരങ്ങള്‍ നടത്തി ഇന്‍ഡ്യയുടെ ഗ്രാമങ്ങളിലേക്ക് നടന്ന് നീങ്ങിയ ഗാന്ധി, സ്വാതന്ത്ര്യ സമരത്തിനെ ജനകീയ വല്‍ക്കരിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവാണെന്നും അഹിംസയിലൂടെ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കിയ ധിഷണാശാലിയായ പോരാളിയാണെന്നും ജനഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും പ്രതിഷേധ പരിപാടി ഉദ് ഘാടനം ചെയ്തുകൊണ്ട് എം സി അതുല്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയെ അടക്കം കാവി വല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ, ഗാന്ധിയെ ജനങ്ങള്‍ക്ക് അറിയില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെന്ന ആത്മകഥ തപാല്‍ വഴി അയക്കുന്ന പ്രതിഷേധ സമരം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍ പാളാട് അധ്യക്ഷത വഹിച്ചു.
കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകന്‍ സ്വാഗതം പറഞ്ഞു. രാഗേഷ് ബാലന്‍, അര്‍ജുന്‍ കോറോം, അനഘ രവീന്ദ്രന്‍, റയീസ് തില്ലങ്കേരി, അലേഖ് കാടാച്ചിറ, സുഫൈല്‍ സുബൈര്‍, വൈഷ്ണവ് ടി ടി, ആദര്‍ശ് പി വി, റിസ്വാന്‍ സി എച്, ശ്രീരാഗ് ടി പി, വൈഷ്ണവ് കായലോട് എന്നിവര്‍ സംസാരിച്ചു.