KSU March | കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് കെ എസ് യു നടത്തിയ പ്രതിഷേധ മാര്‍ചില്‍ ഉന്തും തളളും; പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി

 


കണ്ണൂര്‍: (KVARTHA) പരീക്ഷാക്രമക്കേട് നടത്തിയ വിദ്യാര്‍ഥിയുടെ ശിക്ഷ റദ്ദാക്കാന്‍ സര്‍വകലാശാല നീക്കം നടത്തുന്നതിനെതിരെ കെ എസ് യു കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ചിനിടെ പ്രവര്‍ത്തകരും പൊലീസുമായി ഉന്തുംതളളുമുണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് വലയം ഭേദിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുടെ ചേംബറിന് മുന്‍പിലെത്തി.

ഇവിടെ നിന്നും മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പരീക്ഷ ക്രമക്കേട് നടത്തിയ വിദ്യാര്‍ഥിയുടെ ശിക്ഷ റദ്ദാക്കാന്‍ നടത്തിയ നീക്കം സിപിഎം അറിവോടെയെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ആരോപിച്ചു.

KSU March | കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് കെ എസ് യു നടത്തിയ പ്രതിഷേധ മാര്‍ചില്‍ ഉന്തും തളളും; പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി

ഉത്തരക്കടലാസ് ഇന്‍വിജിലേറ്റര്‍ക്ക് നല്‍കാതെ പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥി ഗുരുതരമായ കുറ്റമാണ് നടത്തിയതെന്ന് സമ്മതിച്ചിട്ടും ശിക്ഷ ഇളവ് നല്‍കാന്‍ നിര്‍ദേശം നല്‍കിയത് രാഷ്ട്രീയ ഇടപെടല്‍ ആണെന്ന് ആരോപിച്ച് വിസിയെ കാണാന്‍ ചെന്ന കെ എസ് യു നേതാക്കളെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞ് ഗേറ്റ് അടച്ചത് മുതല്‍ സംഘര്‍ഷം തുടങ്ങിയിരുന്നു.

KSU March | കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് കെ എസ് യു നടത്തിയ പ്രതിഷേധ മാര്‍ചില്‍ ഉന്തും തളളും; പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി

ക്രമക്കേട് നടന്നതിനെ സാധൂകരിക്കുന്ന റിപോര്‍ടിന്മേല്‍ അന്വേഷണം ഉണ്ടാകണമെന്നും എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ നീതി ഉറപ്പാക്കാനാണ് യൂനിവേഴ്സിറ്റി ശ്രമിക്കേണ്ടതെന്നും ആവശ്യപ്പെട്ട് വൈസ് ചാന്‍സലറുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുലിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ചയില്‍ വൈസ് ചാന്‍സലര്‍ ബിജോയ് നന്ദന്‍ നീതിയുടെ പക്ഷത്ത് നിന്നുള്ള തീരുമാനം ഉണ്ടാകുമെന്ന ഉറപ്പ് നല്‍കി.

യൂനിവേഴ്സിറ്റിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കെ എസ് യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കെ എസ് യു സംസ്ഥാന ജെനറല്‍ സെക്രടറി ഫര്‍ഹാന്‍ മുണ്ടേരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഹരികൃഷ്ണന്‍ പാളാട്, അഷിത്ത് അശോകന്‍, അമല്‍ തോമസ്, കാവ്യ കെ, അര്‍ജുന്‍ കോറോം, ജില്ലാ ജെനറല്‍ സെക്രടറിമാരായ ഹര്‍ഷരാജ് സി കെ, റയീസ് തില്ലങ്കേരി, സുഫൈല്‍ സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: KSU protest turns violent at Kannur University, Kannur, News, KSU March, Protest, Clash, Kannur University, Police, Students, Corruption, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia