SWISS-TOWER 24/07/2023

Kottiyur Temple | കൊട്ടിയൂരില്‍ തീര്‍ഥാടകരുടെ തിരക്കേറി; ഇളനീരാട്ടം നടത്തി

 
Kottiyur was thronged with pilgrims, Kannur, News, Kottiyur Temple, Pilgrims, Puja, Religion, Kerala
Kottiyur was thronged with pilgrims, Kannur, News, Kottiyur Temple, Pilgrims, Puja, Religion, Kerala


ADVERTISEMENT

തലേദിവസം രാത്രി പൂര്‍ത്തിയാക്കേണ്ട ശീവേലി, ശ്രീഭൂതബലി തുടങ്ങിയ ചടങ്ങുകള്‍ ഇതിന് ശേഷമാണ് നടന്നത്

വെള്ളിയാഴ്ച രാവിലെ നടക്കേണ്ട ഉഷപ്പൂജ, ശീവേലി എന്നിവയടക്കം നടന്നത് ഏറെ വൈകി

കണ്ണൂര്‍: (KVARTHA) ദക്ഷിണകാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂരില്‍ തീര്‍ഥാടകരുടെ തിരക്കേറി. വ്യാഴാഴ്ച അര്‍ധ രാത്രിയോടെ ആരംഭിച്ച വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ഇളനീരാട്ടം വെളളിയാഴ്ച പുലര്‍ചെ ആറു മണിയോടെയാണ് അവസാനിച്ചത്. തലേദിവസം രാത്രി പൂര്‍ത്തിയാക്കേണ്ട ശീവേലി, ശ്രീഭൂതബലി തുടങ്ങിയ ചടങ്ങുകള്‍ ഇതിന് ശേഷമാണ് നടന്നത്. അതിനാല്‍ തന്നെ വെള്ളിയാഴ്ച രാവിലെ നടക്കേണ്ട ഉഷപ്പൂജ, ശീവേലി എന്നിവയടക്കം  ഏറെ വൈകിയാണ് നടന്നത്.  

Aster mims 04/11/2022

വെള്ളിയാഴ്ച പുലര്‍ചെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ടൂറിസ്റ്റ് വാഹനങ്ങളിലടക്കം എത്തിയ ഭക്തജനങ്ങളെക്കൊണ്ട് തിരുവന്‍ചിറ നിറഞ്ഞു കവിഞ്ഞു. പലപ്പോഴും നീണ്ടുനോക്കി മുതല്‍  റോഡ് ഗതാഗതത്തില്‍ തടസമുണ്ടായെങ്കിലും ഇത്തവണ വിപുലമായ പാര്‍കിങ് സൗകര്യങ്ങള്‍ അടക്കം ഒരുക്കിയിരുന്നതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല.

ഈ വര്‍ഷം ഉത്സവം ആരംഭിച്ചതിനുശേഷമുണ്ടായ ഏറ്റവും വലിയ തിരക്കായിരുന്നു വെള്ളിയാഴ്ചത്തേത്. പൂജകളും ചടങ്ങുകളും ഏറെ നീണ്ടുപോയതും അക്കരെ കൊട്ടിയൂര്‍ സന്നിധിയില്‍ എത്തിയ ജനങ്ങളുടെ തിരിച്ചുപോക്ക് വൈകിക്കാന്‍ ഇടയാക്കി. വൈകുന്നേരം മൂന്നുമണിയോടെ  തിരക്കിന് അല്‍പം ശമനമുണ്ടായെങ്കിലും സന്ധ്യയോടെ വീണ്ടും വര്‍ധിച്ചു. ഉത്സവനാളില്‍ നടക്കേണ്ട മൂന്നാമത്തെ ആരാധന ഞായറാഴ്ച നടക്കും. നാലാമത്തെ ആരാധനയായ രോഹിണി ആരാധന ജൂണ്‍ ആറിനാണ് നടക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia