Baba Ramdev | പതഞ്ജലി ഉല്‍പന്നങ്ങളുടെ പേരില്‍ നിയമവിരുദ്ധ പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ ബാബാ രാം ദേവിനോട് കോഴിക്കോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം
May 22, 2024, 22:49 IST
കോഴിക്കോട്: (KVARTHA) പതഞ്ജലി ഉല്‍പന്നങ്ങളുടെ പേരില്‍ നിയമവിരുദ്ധ പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ ബാബാ രാം ദേവ്, സഹായി ആചാര്യ ബാലകൃഷ്ണ എന്നിവരോട് കോഴിക്കോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി. ജൂണ്‍ മൂന്നിന് ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകനായ ഡോ. കെവി ബാബു സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
പതഞ്ജലി ഗ്രൂപിന്റെ മരുന്ന് നിര്‍മാണ കംപനിയായ ദിവ്യ ഫാര്‍മസിയാണ് കേസില്‍ ഒന്നാംപ്രതി. ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്ണ മൂന്നും പ്രതികളാണ്. ഡ്രഗ്സ് ആന്‍ഡ് മാജിക് റമഡീസ് (ഒബ്ജക്ഷനബിള്‍ അഡൈ്വര്‍ടൈസ്മെന്റ്) നിയമമനുസരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗമെടുത്ത കേസിലാണ് നടപടി.

Keywords: Kerala's Kozhikode court summons Baba Ramdev over ads, Kozhikode, News, Kozhikode Court, Baba Ramdev, Cheating, Advertisement, Drug Controle, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.