സുധീരന്‍ കെ പി സി സി പ്രസിഡന്റാവുന്നത് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കും: പിണറായി

 


മൂവാറ്റുപുഴ: വി.എം.സുധീരന്‍ കെ പി സി സി പ്രസിഡന്റാവുന്നത് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കുമെന്ന്  സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം മാനിക്കാതെയാണ് സോണിയാഗാന്ധി ആന്റണിയുടെ പിന്തുണയോടെ സുധീരനെ പ്രസിഡന്റാക്കിയതെന്നും പിണറായി പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

കോണ്‍ഗ്രസ് നേതാവായ സുധീരന്‍ പല കാര്യങ്ങളിലും പാര്‍ട്ടിക്ക് വിരുദ്ധമായ നിലപാടുകളാണെടുത്തിട്ടുള്ളത്. പാര്‍ട്ടിക്ക് ഒരു നിലപാട് സര്‍ക്കാരിന് മറ്റൊരു നിലപാട് എന്ന സമീപനം കോണ്‍ഗ്രസിനെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് തള്ളിവിടും.

പിന്നാക്ക സമുദായത്തിലുള്ള ഒരാള്‍ പ്രസിഡന്റായി എന്നുവെച്ച് അത് പിന്നാക്ക വിഭാഗത്തിനുള്ള അംഗീകാരമായി കാണേണ്ടതില്ലെന്നും പദവിയല്ല മറിച്ച്  നിലപാടുകളാണ് പ്രശ്‌നമെന്നും പിണറായി വ്യക്തമാക്കി. പാര്‍ട്ടിയും സര്‍ക്കാരും രണ്ടു നിലപാടുകള്‍ എടുത്താല്‍ അത് കോണ്‍ഗ്രസിനെ വിഷമത്തിലാക്കുന്നത് എങ്ങനെയെന്നെല്ലാം നമുക്ക് കാത്തിരുന്ന് കാണാമെന്നും പിണറായി പറഞ്ഞു.

അതേസമയം വര്‍ഗീയതയുടെ മൂര്‍ത്തീഭാവമുള്ള ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മോഡിയെ കാണാന്‍ പോയതു കൊണ്ടു മാത്രം അത് സഭയുടെ നിലപാടായി കാണേണ്ടതില്ലെന്നുംപിണറായി പറഞ്ഞു.
സുധീരന്‍ കെ പി സി സി പ്രസിഡന്റാവുന്നത് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കും: പിണറായി

കേരള സന്ദര്‍ശനത്തിനെത്തിയ  മോഡി വേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് വെള്ളാപ്പള്ളി
അഭിപ്രായം പറയേണ്ടിയിരുന്നില്ലെന്നും മോഡിയെ കുറിച്ച് കൂടുതല്‍ അറിയുന്നതിന്  മുമ്പുള്ള വെള്ളാപ്പള്ളിയുടെ അഭിപ്രായപ്രകടനം ശരിയായില്ലെന്നും ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും അടുക്കുന്നവര്‍ക്ക് തിരിച്ചടി കിട്ടിയിട്ടുള്ള ചരിത്രമാണ് ഉള്ളതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
പള്ളിക്കര തൊട്ടിയില്‍ സുന്നീ സെന്ററിന് തീയിട്ടു

Keywords:  Pinarayi Vijayan, V.M Sudheeran, Muvattupuzha, Sonia Gandhi, KPCC, Congress, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia