വി.എസ് വീഴാന്‍ കാത്തിരിക്കുന്നവരുടെ മുമ്പില്‍ അദ്ദേഹം നെഞ്ചുവിരിച്ച് പോരാടും: എ. സുരേഷ്

 


ADVERTISEMENT

പാലക്കാട്: വി.എസ്.അച്യുതാനന്ദന്‍ വീഴാന്‍ കാത്തിരിക്കുന്നവര്‍ നിരവധിയാണെന്നും അവരുടെ മുന്നില്‍ നെഞ്ചുവിരിച്ച് വി.എസ്.പോരാടുമെന്നും എന്തൊക്കെ സംഭവിച്ചാലും അവസാന ശ്വാസം വരെ വി.എസിനൊപ്പം നില്‍ക്കുമെന്നും വി.എസ്.അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ.സുരേഷ് പറഞ്ഞു. കല്ലേപ്പുള്ളി കുമ്മാട്ടി ഉത്സവത്തോടനുബന്ധിച്ച് പോഴാംകുളങ്ങര ദേശസമിതിയൊരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ്.

മറ്റ് സ്ഥലങ്ങളില്‍ പോകുമ്പോഴേ വി.എസ്.എന്ന വ്യക്തിയുടെ വില മനസ്സിലാകൂ. പ്രതിസന്ധി തരണം ചെയ്യാനുള്ള ആര്‍ജ്ജവമുണ്ടായത് സഖാവ് വി.എസിന്റെ കീഴില്‍ കീടത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞപ്പോഴാണ്. എവിടെ അഴിമതിയുണ്ടോ അവിടെ വി.എസിന്റെ ശബ്ദം ഉയരും. അതിനാല്‍ അദ്ദേഹത്തിന് ശത്രുക്കളും നിരവധിയായിട്ടുണ്ടെന്ന് സുരേഷ് പറഞ്ഞു.
വി.എസ് വീഴാന്‍ കാത്തിരിക്കുന്നവരുടെ മുമ്പില്‍ അദ്ദേഹം നെഞ്ചുവിരിച്ച് പോരാടും: എ. സുരേഷ്
ഇപ്പോഴത്തെ വിവാദങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നും തനിക്ക് എന്ത് പ്രതിസന്ധിയുണ്ടായാലും വി.എസ് കാക്കുമെന്ന ധ്വനിയും സുരേഷ് മുഴക്കി. വാര്‍ത്ത ചോര്‍ത്തലിന്റെ പേരില്‍ വി.എസിന്റെ വിശ്വസ്തനായ സുരേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കെയാണ് ദേശസമിതി അദ്ദേഹത്തിന് ആദരം സംഘടിപ്പിച്ചത്.

Keywords: Place, News, Kvartha, Malayalam News, Kerala vartha, Enemies,Committee,V.S Achuthanandan, Palakkad, Festival, Corruption, C.P.M, State, Kerala, A.Suresh, Personnel, Assistant, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia